View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏകാന്ത തീരങ്ങളേ ...

ചിത്രംപ്രതിജ്ഞ (1983)
ചലച്ചിത്ര സംവിധാനംപി എന്‍ സുന്ദരം
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംബെന്‍ സുരേന്ദര്‍
ആലാപനംപി സുശീല, ഉണ്ണി മേനോന്‍

വരികള്‍

വരികൾ ചേർത്തത് രഹ്‌ന ഇഖ്ബാൽ

ഏകാന്തതീരങ്ങളെ തഴുകും
കൗമാരലാവണ്യമേ
ഞാൻ‌ കാണും സ്വപ്നങ്ങളെ പൊതിയും ശാലീനസൗഗന്ധികേ
നിന്റെ ഭാവങ്ങളില്‍ നിന്നുമെന്റെയുള്ളില്‍
പൂത്തുനില്‍ക്കും മോഹംപോലെ
തേനൂറും പൂക്കൾ താലങ്ങളേന്തും
ആരാമവീഥിയിലെൻ നിഴലായ്
നീ വരൂ രാഗവതീ -ഇതിലേ
നീ വരൂ രൂപവതീ

ആശതൻ ഹിമമാരിയിൽ
നനയുമെൻ സുഖചിന്തയിൽ
പൂവിടാൻ വരും ശശികലേ
കരളിൽ നിൻ കുളിരലയായ്
ഒരു ഹംസമായ് ഞാൻ നീന്തിവരുന്നു
നീലവിശാലതയിൽ
അണയൂ എന്നിൽ നീ നിവൃതിയായ്
നിറയൂ എന്നുമെൻ ചേതനയിൽ
ഏകാന്തതീരങ്ങളെ തഴുകും
കൗമാരലാവണ്യമേ

ആയിരം മഴവില്ലുകൾ
വിരിയുമീ ഋതുഭംഗിയിൽ
നീയൊരു മധുകലികയായ്
ഹൃദയമാം മലർവനിയിൽ
ജന്മങ്ങൾ തോറും നീ വന്നു മീട്ടും
മാദകരാഗങ്ങളിൽ
ഉതിരും ആദിമ പ്രേമസ്വരം
പകരൂ എന്നിൽ നിൻ ജീവകണം

ഏകാന്തതീരങ്ങളെ തഴുകും
കൗമാരലാവണ്യമേ
ഞാൻ‌ കാണും സ്വപ്നങ്ങളെ പൊതിയും ശാലീനസൗഗന്ധികേ
നിന്റെ ഭാവങ്ങളില്‍ നിന്നുമെന്റെയുള്ളില്‍
പൂത്തുനില്‍ക്കും മോഹംപോലെ
തേനൂറും പൂക്കൾ താലങ്ങളേന്തും
ആരാമവീഥിയിലെൻ നിഴലായ്
നീ വരൂ രാഗവതീ -ഇതിലേ
നീ വരൂ രൂപവതീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂഞ്ചൊടിയില്‍
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ, പട്ടം സദന്‍   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ബെന്‍ സുരേന്ദര്‍
യാമിനി നിന്‍ ചൊടി
ആലാപനം : വാണി ജയറാം   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ബെന്‍ സുരേന്ദര്‍