View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താഴികക്കുടവുമായ് ...

ചിത്രംആശ്രയം (1983)
ചലച്ചിത്ര സംവിധാനംകെ രാമചന്ദ്രന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by devi pillai on January 22, 2010

താഴികക്കുടവുമായ് തിരകളില്‍ മുങ്ങും
ശാന്തശ്രാവണ സന്ധ്യേ
ആ.....
താഴികക്കുടവുമായ് തിരകളില്‍ മുങ്ങും
ശാന്തശ്രാവണ സന്ധ്യേ - നിന്റെ
കനകനിചോളം ചാര്‍ത്തി മറ്റൊരു
ശ്രാവണ ഭംഗിയിതാ
താഴികക്കുടവുമായ്.......

കായലിന്‍ കാതില്‍ കാറ്റിന്‍ ചുണ്ടുകള്‍
പകരുവതേതൊരു സന്ദേശം
ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍
ആ......
ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍
മീട്ടുവതേതൊരു സംഗീതം
ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം?
താഴികക്കുടവുമായ്.......

കരയുടെ കാലില്‍ അലകളിടുന്നു
ചുംബന ഹീരക മഞ്ജീരം
തമ്മില്‍ അലിയും ഇരുചേതനകള്‍
ആ....
തമ്മില്‍ അലിയും ഇരുചേതനകള്‍
അണിയുവതേതൊരു അഭിലാഷം
ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം?


----------------------------------

Added by devi pillai on January 22, 2010

thaazhikakkudavumaay thirakalil mungum
shaantha sraavana sandhye
aa.....
thaazhikakkudavumaay thirakalil mungum
shaantha sraavana sandhye
ninte kanaka nicholam chaarthi mattoru
sraavana bhangiyithaa
thazhikakkudavumaay......

kaayalin kaathil kaattin chundukal
pakaruvathethiru sandesham
idayum mizhiyaal iruhridayangal
aa....
idayum mizhiyaal iruhridayangal
meettuvathethoru sangeetham
iruhridayangal meettuvathethoru
sangeetham?
thaazhikakudavumaay........

karayude kaalil alakalidunnu
chumbana heeraka manjeeram
thammil aliyum iruchethanakal
aa....
thammil aliyum iruchethanakal
aniyuvathethoru abhilaasham
iruchethanakal aniyuvathethoru abhilaasham?



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പിറന്നാള്‍ ഇല്ലാത്ത
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, നെടുമുടി വേണു   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ബി ശ്രീനിവാസന്‍
നിത്യനായ മനുഷ്യനു വേണ്ടി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ബി ശ്രീനിവാസന്‍
കായലിന്‍ കാതില്‍[Pathos Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ബി ശ്രീനിവാസന്‍