View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൈലാഞ്ചിയണിയുന്ന ...

ചിത്രംരതിലയം (1983)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംശ്രീവിദ്യ, കോറസ്‌

വരികള്‍

(വരികൾ ചേർത്തത് അനിൽ നെൽപ്പുര)


മയിലാഞ്ചി അണിയുന്ന മദനപ്പൂവേ - അന്റെ
മണിമാരൻ എഴുന്നെള്ളും സമയമായേ
അസർമുല്ല മലരുകൾ കവിളത്ത് വിരിഞ്ഞ്
അതു നുള്ളാൻ വരണൊണ്ട്
ബദറുൾ മുനീറിൻ മൊഞ്ചുള്ള മാരൻ
(മയിലാഞ്ചി..)

ഉടൽ പൊതിയുന്ന് മണം കൊണ്ട്
ഉയിർ നിറയുന്നു മദം കൊണ്ട്
നാണത്തിൻ ചിറകുള്ള കിളിയേ
മണിയറ വാതിൽ മറപറ്റി
പതുങ്ങിടും അന്റെ അടുത്തെത്തി
കസവിൻ തട്ടം മാറ്റും മെല്ലെ
ബദറുൾ മുനീറിൻ മൊഞ്ചുള്ള മാരൻ
(മയിലാഞ്ചി..)

ചിരിയുതിരുന്നു കിളിച്ചുണ്ടിൽ
കുളിരുതിരുന്നു ഇളംനെഞ്ചിൽ
ആരമ്പത്തേനിമ്പക്കനിയേ
തരിവളയിട്ട കരം മുത്തി
കിരുകിരെയുള്ളൈൽ ഹരം കൂട്ടി
പൂതികളെല്ലാം തീർക്കും പിന്നെ
ബദറുൾ മുനീറിൻ മൊഞ്ചുള്ള മാരൻ
(മയിലാഞ്ചി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉന്മാദം ഉല്ലാസം
ആലാപനം : കെ ജി മാര്‍കോസ്‌, ശ്രീകാന്ത്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കടലിലും കരയിലും
ആലാപനം : കെ എസ്‌ ചിത്ര, കെ ജി മാര്‍കോസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മോഹിനി പ്രിയ രൂപിണി
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍