View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ ഉടല്‍ ചേര്‍ന്നു ...

ചിത്രംഒരു മുഖം പലമുഖം (1983)
ചലച്ചിത്ര സംവിധാനംപി കെ ജോസഫ്‌
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

വരികൾ ചേർത്തത് രഹ്‌ന ഇഖ്ബാൽ


രാരിരാരോ രാരിരാരോ രാരിരാരോ
രാരീ രാരോ
എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ
പൊന്നിൻ കണി കണ്ടുണരേണം നീ
എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ
പൊന്നിൻ കണി കണ്ടു ഉണരേണം നീ

അമ്മ തരും ഉമ്മതൻ
അല്ലിമലർ ചാർത്തിയും
സ്വപ്നസുമ വാടിയിൽ
മെല്ലെ വിരിയേണം നീ
ആരാരിരാരാരിരാരാരിരോ

സ്വർണ്ണക്കതിർ നാളമേ
വിണ്ണിൻ നിറദീപമേ
ആരും കൊതികൊള്ളും കനി രത്നമേ
അമ്മ കുളിർ ചൂടുവാൻ
അച്ഛൻ അതിൽ മുങ്ങുവാൻ
മണ്ണിൻ അഴകായി വളരേണം നീ
മണ്ണിൻ അഴകായി വളരേണം നീ

മോഹക്കുളിരോളമേ സൗമ്യപ്രതിരൂപമേ
വീടിൻ നിധിയാകും അവതാരമേ
എങ്ങും ചിരി പൂക്കുവാൻ
എന്നും അത് നിൽക്കുവാൻ
പുണ്യത്തിടമ്പായി വളരേണം നീ
പുണ്യത്തിടമ്പായി വളരേണം നീ

എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ
പൊന്നിൻ കണി കണ്ടുണരേണം നീ
എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ
പൊന്നിൻ കണി കണ്ടു ഉണരേണം നീ

അമ്മ തരും ഉമ്മതൻ
അല്ലിമലർ ചാർത്തിയും
സ്വപ്നസുമ വാടിയിൽ
മെല്ലെ വിരിയേണം നീ
ആരാരിരാരാരിരാരാരിരോ
ആരാരിരാരാരിരാരാരിരോ
ആരാരിരാരാരിരാരാരിരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു സ്നേഹ വാരിധിപോലെ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
പൊന്നിന്‍ പുഷ്പങ്ങള്‍
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
തൂമഞ്ഞിന്‍ തൂവല്‍ വീശി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍