എതോ ജന്മ ബന്ധം ...
ചിത്രം | അമേരിക്ക അമേരിക്ക (1983) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on March 5, 2010 ഏതോ ജന്മബന്ധം നിന്നില്‍ കണ്ടു ഞാന്‍ ഒരു തണലായ് ഒരു തുണയായ് കൂട്ടിനിരിക്കാം ഞാനെന്നും (ഏതോ) മിഴികളില്‍ ജലകണം അരുത് കിനിയരുതതൊരളവുമിനിമേല്‍ മിഴികളില്‍ ജലകണം അരുതരുത് കിനിയരുതതൊരളവുമിനിമേല്‍ താനേ പൊടിയണിയും വീണാതന്തികളും താനേ പൊടിയണിയും ഈ വീണാതന്തികളും മണിത്തെന്നല്‍ തൊടുന്നേരം പൊട്ടിപ്പൊട്ടിച്ചിരിച്ചീടുന്നില്ലേ കാണുന്നില്ലേ പിന്നെ നിനക്കെന്തിനിന്നീ വിഷാദഭാവം (ഏതോ) ഗ്രീഷ്മം മായും വര്‍ഷം തീരും ഋതുഭേദംപോലെ... ഓരോ രാവും താനേ കൊഴിയും വിരിയും പുലര്‍കാലം നിന്നരികില്‍... നിന്‍മനസ്സില്‍... സാന്ത്വനമാകാം ഞാനെന്നും (ഏതോ ജന്മബന്ധം) ---------------------------------- Added by Susie on March 23, 2010 etho janmabandham ninnil kandu njaan oru thanalaay oru thunayaay koottinirikkaam njaanennum (etho) mizhikalil jalakanam aruthu kiniyaruthu athoralavuminimel mizhikalil jalakanam arutharuthu kiniyaruthu athoralavuminimel thaane podiyaniyum veenaa thanthikalum thaane podiyaniyum ee veenaa thanthikalum manithennal thodum neram potti potti chiricheedunnille kaanunnille pinne ninakkenthininnee vishaadabhaavam (etho) greeshmam maayum varsham theerum rithubhedam pole oro raavum thaane kozhiyum viriyum pularkaalam ninnarikil nin manassil saanthwanamaakaam njaanennum (etho) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നെവര്‍ ഓണ്‍ എ സണ്‍ ഡേ
- ആലാപനം : കൃഷ്ണചന്ദ്രന്‍, മാർത്ത കല്യാൺ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- തേരിറങ്ങി ഇതിലേ വരു
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഡാഫോഡില്‍സ് വീണ്ടും വിരിയുന്നു
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം