View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമരാവതിയില്‍ ...

ചിത്രംകനകച്ചിലങ്ക (1966)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി, എല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Sreedevi Pillai

amaraavathiyil aramanappadavil
apsarasundariyavalirangi
avalude kaikalil valakilungi- valakilungi

urvasiyo menakayo -aval
rambhayo thilothamayo
yadukukaragini radhayo- aval
himagirinandini parvathiyo?

sukranavalkkoru manimudi neetti
chovva muthukkuda neerthi
vyaazham thiruvaabharanam chaarthi
raahu nalki devaveena

innu njangal chilankakal ketti
innu nrithamarangeri
devanarthaki nin thrikkayyile
maala nalku devi- mangala
maala nalku devi........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അമരാവതിയില്‍ അരമനപ്പടവില്‍
അപ്സരസുന്ദരിയവളിറങ്ങി
അവളുടെ കൈകളില്‍ വളകിലുങ്ങി - വളകിലുങ്ങി

ഉര്‍വശിയോ മേനകയോ - അവള്‍
രംഭയോ തിലോത്തമയോ
യദുകുലരാഗിണി രാധയോ - അവള്‍
ഹിമഗിരിനന്ദിനി പാര്‍വതിയോ (അമരാവതിയില്‍)

ശുക്രനവള്‍ക്കൊരു മണിമുടി നീട്ടി
ചൊവ്വാ മുത്തുക്കുട നീര്‍ത്തി
വ്യാഴം തിരുവാഭരണം ചാര്‍ത്തി
രാഹു നല്‍കീ ദേവവീണ (അമരാവതിയില്‍)

ഇന്നു ഞങ്ങള്‍ ചിലങ്കകള്‍ കെട്ടി
ഇന്നു നൃത്തമരങ്ങേറി
ദേവനര്‍ത്തകി നിന്‍ തൃക്കൈയിലെ
മാല നല്‍കൂ ദേവീ - മംഗള
മാല നല്‍കൂ ദേവീ (അമരാവതിയില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോളിഷ്‌ പോളിഷ്‌
ആലാപനം : ഏ എല്‍ രാഘവന്‍   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മനസ്വിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുഞ്ഞുകുഞ്ഞു നാളില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സഖി സഖി നിന്നെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊന്മലയോരത്ത്‌
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആയിരം ചിറകുള്ള
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌