View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിച്ചക പൂങ്കാറ്റില്‍ ...

ചിത്രംകടമ്പ (1983)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Pichakapoon‍kkaattil muthaaram chootunna
chittaambal poykayil neeraatum penne
(pichaka......)
oru thutam kuliru thaa parimalam thazhuki vaa
nanayumee youvvanam madhuramo lahariyo
pichakapoonkkaattil muthaaram chootunna
chittaambal poykayil neeraatum penne...

ututhuniyum.....um...um......
ututhuniyum pizhinjututhu kulichuvarum neram
ututhuniyum pizhinjututhu kulichuvarum neram
chundinayil punchirithan theinmulla poovaniyum
athilozhukum madhunukaraan oru shalabham venam
athilozhukum madhunukaraan oru shalabham venam
shalabhamithaa hrudayamithaa
pakaram pakaroo naivedhyam...

pichakapoonkkaattil muthaaram chootunna
chittaambal poykayil neeraatum penne....

kaliparayaan...aa....um um...
kaliparayaan tharivalakal kothikkumilamkayyil
kaliparyaaan tharivalakal kothikkumilamkayyil
cheruviralo nakhamunayo chundathu chuvayokum
pavizhamilam kavilinayil pazhamuthirum praayam
pavizhamilam kavilinayil pazhamuthirum praayam
putava thaaraan thilakamitaan
manassu niraye pookkaalam....

pichakapoonkkaattil muthaaram chootunna
chittaambal poykayil neeraatum penne
oru thutam kuliruthaa parimalam thazhuki vaa
nanayumee youvvanam madhuramo lahariyo
pichakapoonkkaattil muthaaram chootunna
chittaambal poykayil neeraatum penne....
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ
(പിച്ചകപ്പൂങ്കാറ്റില്‍...)
ഒരു തുടം കുളിരു താ പരിമളം തഴുകി വാ
നനയുമീ യൌവ്വനം മധുരമോ ലഹരിയോ
പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ

ഉടുതുണിയും പിഴിഞ്ഞുടുത്ത്
കുളിച്ചുവരും നേരം
ചുണ്ടിണയില്‍ പുഞ്ചിരിതന്‍
തേന്മുല്ല പൂവണിയും
അതിലൊഴുകും മധുനുകരാന്‍
ഒരു ശലഭം വേണം
ശലഭമിതാ ഹൃദയമിതാ
പകരു പകരു നൈവേദ്യം...

കളിപറയാന്‍ തരിവളകള്‍
കൊതിയ്ക്കുമിളം കയ്യില്‍
ചെറുവിരലോ നഖമുനയോ
ചുണ്ടത്ത് ചുവയൂട്ടും
പവിഴമിളം കവിളിണയില്‍
പഴമുതിരും പ്രായം
പുടവ തരാന്‍ തിലകമിടാന്‍
മനസ്സു നിറയെ പൂക്കാലം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അപ്പോളും പറഞ്ഞില്ലേ
ആലാപനം : കെ രാഘവന്‍, കോറസ്‌, സി ഒ ആന്റോ   |   രചന : തിക്കോടിയന്‍   |   സംഗീതം : കെ രാഘവന്‍
ആണ്ടിവന്നാണ്ടിവന്നു
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ രാഘവന്‍