View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓക്കുമരക്കൊമ്പത്തെ ...

ചിത്രംഉദയം പടിഞ്ഞാറ്‌ (1986)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

okkumarakkombathe kaakkaalappoonkuyile
kalakaakali neepozhiyu neeraanjanakkuyile
okkumarakkombathe kaakkaalappoonkuyile
kalakaakali neepozhiyu neeraanjanakkuyile
laalalaliaakkilellaam thenulaavunnithe
manju magnoliyaavil vandu paarunnithe

ponnanthi varum vazhiye
nizalellaam neendu - neendaalo?
nin kannileyaazhathil
thudichu neelaswapnam -ennitto?
nallinayodu thunayodu
niraniravaliyumoraalinganam
ahaha.........
inayodu thunayodu
niraniravaliyumoraalinganam
okkumarakkombathe.........


icholavayalkkarayil
kudiyerippaarkkaam -paarthalo?
naam thooviya poombodiyil
namukku nammethedaam - thedukilo?
poomanamodu niramodu
thanuvodu manamodu sammelanam
ahahhahaa...
manamodu niramodu
thanuvodu manamodu sammelanam
lallallalla......
laalalaliaakkilellaam thenulaavunnithe
manju magnoliyaavil vandu paarunnithe

Okkumarakkombathe...........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ
കളകാകളി നീ പൊഴിയു നീരാഞ്ജനക്കുയിലേ
കളകാകളി നീ പൊഴിയൂ നീരാഞ്ജനക്കുയിലേ
ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ
കളകാകളി നീ പൊഴിയു നീരാഞ്ജനക്കുയിലേ
കളകാകളി നീ പൊഴിയൂ നീരാഞ്ജനക്കുയിലേ
ലാലലൈലാക്കിലെല്ലാം തേനുലാവുന്നിതേ
മഞ്ജുമഗ്നോളിയാവില്‍ വണ്ടു പാറുന്നിതേ

പൊന്നന്തിവരും വഴിയേ നിഴലെല്ലാം നീണ്ടു - നീണ്ടാലോ?
നിന്‍ കണ്ണിലെയാഴത്തില്‍ തുടിച്ചു നീലസ്വപ്നം -എന്നിട്ടോ
നല്ലിണയൊടുതുണയൊടു നിറനിറവലിയുമൊരാലിംഗനം
അഹഹഹാ..........
ഇണയൊടുതുണയൊടു നിറനിറവലിയുമൊരാലിംഗനം
ഓക്കുമരക്കൊമ്പത്തെ...........


ഇച്ചോളവയല്‍ക്കരയില്‍ കുടിയേറിപ്പാര്‍ക്കാം -പാര്‍ത്താലോ
നാം തൂവിയ പൂമ്പൊടിയില്‍ നമുക്കു നമ്മെത്തേടാം-തേടുകിലോ
പൂമണമൊടു നിറമൊടു തനുവൊടു മനമൊടു സമ്മേളനം
അഹഹഹാ........
മണമൊടു നിറമൊടു തനുവൊടു മനമൊടു സമ്മേളനം
ലല്ലല്ലല്ലാ.....
ലാലലൈലാക്കിലെല്ലാം തേനുലാവുന്നിതേ
മഞ്ജുമഗ്നോളിയാവില്‍ വണ്ടുപാറുന്നിതേ

ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണടച്ചിരുളില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എ ടി ഉമ്മര്‍
നില്ലെടാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എ ടി ഉമ്മര്‍
അത്തം ചിത്തിര
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പുതുശ്ശേരി രാമചന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍