View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗതീരം ...

ചിത്രംഅവള്‍ കാത്തിരുന്നു അവനും (1986)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on October 14, 2010

അനുരാഗതീരം..ലാലാ..ലാലാ.
തളിരണിയും കാലം.ലലലാല..ലാലാ
അകമലരിനമൃതരുളി നീ വന്നനേരം
അലിയുന്നു മൌനം
വളരുന്നു മോഹം..
കടമിഴിയിലൊരു കവിത വിരിയുന്ന നേരം ..
(അനുരാഗതീരം ....)

പൊന്നിന്റെ താലം പൊങ്ങുന്നു വിണ്ണില്‍
വെഞ്ചാമരങ്ങള്‍ വീശുന്നു തെന്നല്‍
ഋതുരാജകന്യേ നീ എഴുന്നള്ളവേ
ഒരുപ്രേമപൂജയ്ക്കു ഞാന്‍ നില്‍ക്കവേ
ഋതുരാജകന്യേ നീഎഴുന്നള്ളവേ
ഒരുപ്രേമപൂജയ്ക്കു ഞാന്‍ നില്‍ക്കവേ
എന്നാത്മമന്ത്രങ്ങള്‍ നീ കേള്‍ക്കവേ
വരവരദമൊരു സുകൃതം നേരുന്നു ഞാന്‍ ...
അനുരാഗതീരം..തളിരണിയും കാലം

മന്ദാരമാല്യം ചാര്‍ത്തുന്നു ഭൂമി
നീരാളമെങ്ങും നീര്‍ത്തുന്നു വീചി
മണിവില്ലുമായി നീ എഴുന്നെള്ളവേ
മനസ്സിന്‍സ്വരം കൊണ്ടു എതിരേല്‍ക്കവേ
മണിവില്ലുമായി നീ എഴുന്നെള്ളവേ
മനസ്സിന്‍സ്വരം കൊണ്ടു എതിരേല്‍ക്കവേ
ഒരു സ്വപ്നസാമ്രാജ്യം നീ നല്‍കവേ
സുഖസുഖദമൊരു മധുരമറിയുന്നു ഞാന്‍

(...അനുരാഗതീരം ....)

 

----------------------------------

Added by Kalyani on October 14, 2010

Anuraagatheeram...laa laa laa...
thaliraniyum kaalam..la la laa...
akamalarinamrutharuli nee vanna neram
aliyunnu maunam
valarunnu moham..
kadamizhiyiloru kavitha viriyunna neram..
(anuraagatheeram....)

ponnin thaalam pongunnu vinnil
venchaamarangal veeshunnu thennal
rithuraaja kannye nee ezhunnallave
oruprema poojaykku njaan nilkkave
rithuraaja kannye nee ezhunnallave
oruprema poojaykku njaan nilkkave ....
ennaathma manthrangal nee kelkkave
varavaradamoru sukritham nerunnu njaan...
anuraagatheeram...thaliraniyum kaalam..

mandhaaramaallyam chaarthunnu bhoomi
neeraalamengum neerthunnu veechi
manivillumaayi nee ezhunnellave
manassin swaram kondu ethirelkkave
manivillumaayi nee ezhunnellave
manassin swaram kondu ethirelkkave
oru swapna saamraajyam nee nalkave
sukhasukhadamoru madhuramariyunnu njaan

(...anuraagatheeram....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിനീലമേഘങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം