View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോയകാലം പൂവിരിച്ച ...

ചിത്രംമൂന്ന് മാസങ്ങൾക്കു മുമ്പ് (1986)
ചലച്ചിത്ര സംവിധാനംകൊച്ചിന്‍ ഹനീഫ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on March 11, 2011

പോയകാലം പൂവിരിച്ച താഴ്വരയില്‍ നിന്നും
ഓര്‍മ്മയാകും പൈങ്കിളി നീ എന്തിനിപ്പോള്‍ വന്നു?
എന്റെ നെഞ്ചിലിരുന്നു?
ആറ്റുവക്കില്‍ ഞങ്ങള്‍ നട്ട ചമ്പകത്തിന്‍ കൊമ്പില്‍
കൂടുവെച്ച പൈങ്കിളിനീ എന്തിനിപ്പോള്‍ വന്നു?
എന്റെ നെഞ്ചിലിരുന്നു?

രണ്ടുമെയ്യില്‍ ഒറ്റജീവന്‍ പണ്ടുവാണിരുന്നു
രണ്ടുനെഞ്ചിന്‍ സ്പന്ദനവും ഏകമായിരുന്നു
മാരിവില്ലും പൂനിലാവും മാറിമാറിവന്നു
മാലകോര്‍ത്തു ജീവിതത്തിന്‍ വാനില്‍ വന്നുനിന്നു

വീട്ടിലെന്നും പൂത്തിരിതന്‍ വെണ്മയായിരുന്നു
പുഞ്ചിരിയാല്‍ അന്ധകാരം ഞങ്ങള്‍ മായ്ചിരുന്നു
പൊട്ടുതൊട്ട പൊന്നിന്‍ താലി പൊട്ടിവീഴരുതേ
വേര്‍പിരിഞ്ഞ സോദരര്‍ തന്‍ ചോരവീഴും മണ്ണില്‍

----------------------------------

Added by devi pillai on March 11, 2011

poyakaalam pooviricha thaazhvarayil ninnum
ormayaakum painkili nee enthinippol vannu?
ente nenchilirunnu?
aattuvakkil njangal natta champakathin kombil
kooduvecha painkili nee enthinippol vannu?
ente nenchilirunnu?

randumeyyil ottajeevan panduvaanirunnu
randu nenchin spandanavum ekamaayirunnu
maarivillum poonilaavum maarimaarivannu
maalakorthu jeevithathin vaanil vannu ninnu

veettilennum poothirithan venmayaayirunnu
punchiriyaal andhakaaram njangal maaychirunnu
pottu thotta ponnin thaali pottiveezharuthe
verpirinja sodarar than choraveezhum mannil


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെണ്ണുണ്ടോ പൊന്നളിയാ
ആലാപനം : പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം