View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നൊലീവിന്‍ [മലര്‍പ്പന്തല്‍ പോലാം] ...

ചിത്രംഒന്നു മുതല്‍ പൂജ്യം വരെ (1986)
ചലച്ചിത്ര സംവിധാനംരഘുനാഥ് പലേരി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംമോഹന്‍ സിതാര
ആലാപനംജി വേണുഗോപാല്‍, കോറസ്‌

വരികള്‍

Added by nsalby@gmail.com on November 9, 2009
 .
പൊന്നൊലീവിന്‍ പൂത്ത ചില്ലകളില്‍
മന്ത്ര മര്‍മ്മരമോ..
നൂറു പൈങ്കിളികള്‍ പ്രേമമന്ത്രം ചൊല്ലിയതോ..
മലര്‍പ്പന്തല്‍ പോലാം ഒരേ വാനിന്‍ കീഴില്‍..
മനസ്സൊന്നു ചേരും ഒരേ ഹര്‍ഷവായ്പില്‍..
സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം..
നീളേ പറന്നുയരാം..

വസന്തം വിടര്‍ന്നു വഴിത്താര തോറും..
വിളക്കേന്തി നിന്നൂ മൊഴിത്തേനുതിര്‍ന്നു..
ഈ ഭൂമിയാകെ കുളിര്‍ കോരി നിന്നൂ..
നീ തന്ന പൂക്കള്‍ നിലാവായുതിര്‍ന്നൂ..

ഇണപ്പക്ഷി ദൂരെ വിളിക്കുന്നതാരെ..
ഒരേ ആത്മദാഹം തേടി വന്ന പാത്രം..
നിറയ്ക്കുന്നതാരോ ഈ പാനപാത്രം..
സുഗന്ധങ്ങളോലും നിന്‍ മനസ്സിന്റെ പാത്രം..
.

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 15, 2010

Ponnoleevin pootha chillakalil
manthra marmmaramo
nooru painkilikal premamanthram cholliyatho
malarppanthal polaam ore vaanin keezhil
manassonnu cherum ore harshavaaypil
swarangalaay nirangalaay parannuyaraam
neele parannuyaraam

vasantham vidarnnu vazhithaara thorum
vilakkenthi ninnu mozhithenuthirnnu
ee bhoomiyaake kulir kori ninnu
nee thanna pookkal nilaavaayuthirnnu

Inappakshi doore vilikkunnathaare
ore aathmadaaham thedi vanna paathram
nirakkunnathaaro ee paanapaathram
sugandhangalolum nin manassinte paathram




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നും തിങ്കള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
രാരീ രാരീരം
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
പൊന്നും തിങ്കള്‍ പോറ്റും മാനെ [M]
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര