ഇന്നുമെന്റെ കണ്ണുനീരില്‍ ...
ചിത്രം | യുവജനോത്സവം (1986) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Vijayakrishnan V S Innumente kannuneeril nin orma punchirichu Eeran mukil maalakalil indradhanussennapole Swarnnamalli nrithamaadum naaleyum ee poovanathil Thennal kai cherthu vekkum Pookkoona pon panam pol Nin pranaya poo kaninja poompodikal chirakilenthi Ente gaana poothumbikal nin adharam thedi varum Ee vazhiyil izhakal neyyum saandhynilaa sobhakalil Njaalippovan vaazhappokkal then paaliyuyarthidumbol Nee arikilillayenkilenthu ninte nishwaasangal Raagamaalayaakki varum kaattenne thazhukumallo | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ.. സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍.. തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും പൂക്കൂന പൊന്‍പണം പോല്‍.. നിന്‍ പ്രണയ പൂ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി.. എന്റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടി വരും... ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍.. ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍.. നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍ രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രളയപയോധി
- ആലാപനം : കൃഷ്ണചന്ദ്രന്‍ | രചന : | സംഗീതം : രവീന്ദ്രന്‍
- ആ മുഖം കണ്ട നാള്‍
- ആലാപനം : എസ് ജാനകി, സതീഷ് ബാബു | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രവീന്ദ്രന്‍
- അമ്പലമുക്ക് കഴിഞ്ഞാല്‍
- ആലാപനം : സി ഒ ആന്റോ, ജോളി അബ്രഹാം, കൃഷ്ണചന്ദ്രന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രവീന്ദ്രന്‍
- പാടാം നമുക്ക് പാടാം
- ആലാപനം : കെ ജെ യേശുദാസ്, എസ് പി ഷൈലജ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രവീന്ദ്രന്‍