

ഓര്‍മയില്‍ ഒരു ശിശിരം ...
ചിത്രം | ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് (1986) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | ഉണ്ണി മേനോന്‍ |
വരികള്‍
Added by jayalakshmi.ravi@gmail.com on May 24, 2010 ഓര്‍മ്മയിലൊരു ശിശിരം ഓമനിക്കാനൊരു ശിശിരം ഇലവിരല്‍ത്തുമ്പുകള്‍ ഇളംമഞ്ഞുതിരും തളിര്‍മരച്ചില്ലകളില്‍ തഴുകിവരും തെന്നലിനും കഥ പറയാനൊരു ശിശിരം (ഓര്‍മ്മയിലൊരു.....) കുടമണി വിതറും പുലരികളില്‍ കൂടണയും സന്ധ്യകളില്‍ ഒരേ ചിറകില്‍... ഒരേ കനവില്‍... ഒരേ ചിറകില്‍ ഒരേ കനവില്‍ കുളിരും തളിരും ലഹരികളും പങ്കിടുവാന്‍ മോഹമെഴും ഇണക്കുരുവികളുടെ ശിശിരം (ഓര്‍മ്മയിലൊരു..... ) മതികലയെഴുതും കവിതകളില്‍ രാക്കുയിലിന്‍ ഗാഥകളില്‍ ഒരേ ശ്രുതിയായ്‍... ഒരേ ലയമായ്... ഒരേ ശ്രുതിയായ്‍ ഒരേ ലയമായ് മിഴിയും മൊഴിയും യൌവനവും കതിരണിയാന്‍ ദാഹമെഴും യുവമനസ്സുകളുടെ ശിശിരം (ഓര്‍മ്മയിലൊരു......) ---------------------------------- Added by touchme.sam@gmail.com on February 3, 2010 ormmayil oru shishiram omanikkaan oru shishiram ila viral thumbukal ilam manjuthirum thalir mara chillakalil thazhuki varum thennalinum kadha parayaanoru shishiram kuda mani vitharum pularikalil koodanayum sandhyakalil ore chirakil ore kanavil kulirum thalirum laharikalum pankiduvaan mookamidum ina kuruvikalude shishiram (ormmayil oru) mathikalayezhum kavithakalil raakuyilin gaadhakalil ore shruthiyaayi ore layamaayi ore shruthiyaayi ore layamaayi viriyum mozhiyum yauvanavum kathiraniyaan dhaahamidum yuva manassukalude shishiram (ormmayil oru) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുടര്‍ക്കിനാക്കളില്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം