View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുടര്‍ക്കിനാക്കളില്‍ ...

ചിത്രംഗാന്ധിനഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്‌ (1986)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran@yahoo.co.in on April 4, 2010
 
(പു) തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ മിഴിക്കുടങ്ങളില്‍ ഒരഴകു പോലെ വാ
വസന്തകാല ജാലലോലയായി കന്നിപ്പെണ്ണിന്‍ ചെല്ലച്ചുണ്ടില്‍
കള്ളച്ചിരിയുമായി വാ കുഞ്ഞിക്കുളിരു നുള്ളി വാ

(സ്ത്രീ) ശ്രുതിക്കിടാക്കളേ പറന്നുയര്‍ന്നു വാ ചുടിത്തടങ്ങളില്‍ ഒരമൃതമായി വാ
സുഗന്ധവാഹിയായ തെന്നലിന്‍ പള്ളിത്തേരില്‍ തുള്ളിത്തുള്ളി
മുട്ടിച്ചിരി ചൊരിഞ്ഞു വാ ചിട്ടസ്വരം ഉയിര്‍ന്നു വാ

(പു) കായാമ്പൂവല്ലോ കരയാമ്പൂവല്ലോ നീലം ചോരും നയനങ്ങള്‍ രണ്ടും
(സ്ത്രീ) താരമ്പന്‍ തൊല്‍ക്കും പുളിനങ്ങള്‍ രണ്ടും പൂരം തീരും മിഴിരണ്ടും വീണ്ടും
(പു) മനസ്സൊരു മഞ്ഞുനീര്‍ക്കണം അതില്‍ ഇവള്‍ ബിംബമാകണം (2)
(ഡൂ) ഒരോ നാളും ഒരോ രാവും ഓരോരോ ലഹരിയല്ലയോ
മണ്ണില്‍ ജന്മം സഫലമല്ലയോ

(പു) തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ
(സ്ത്രീ) ശ്രുതിക്കിടാക്കളേ പറന്നുയര്‍ന്നു വാ

(സ്ത്രീ) കണ്മൂടിയാലും കനവേനിന്‍രൂപം കാണുമ്പോഴോ കുളുര്‍ മണ്ണില്‍ മാത്രം
(പു) മൊസാന്തപ്പൂവേ വാസന്തിക്കാറ്റില്‍ നീയെന്നുള്ളില്‍ ഉന്മാദം പോലെ
(സ്ത്രീ) മനസ്സൊരു മൗനമണ്ഡപം അതില്‍ ഇതു പ്രേമ നാടകം (2)
(ഡൂ) സൂത്രാധാരാ പാത്രങ്ങള്‍ നിന്‍ നൂലില്‍ നടനം ആടിടും
പാവം ഞാലി തിരികള്‍ അല്ലയോ

(പു) തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ മിഴിക്കുടങ്ങളില്‍ ഒരഴകു പോലെ വാ
വസന്തകാല ജാലലോലയായി കന്നിപ്പെണ്ണിന്‍ ചെല്ലച്ചുണ്ടില്‍
കള്ളച്ചിരിയുമായി വാ കുഞ്ഞിക്കുളിരു നുള്ളി വാ

(സ്ത്രീ) ശ്രുതിക്കിടാക്കളേ പറന്നുയര്‍ന്നു വാ ചുടിത്തടങ്ങളില്‍ ഒരമൃതമായി വാ
സുഗന്ധവാഹിയായ തെന്നലിന്‍ പള്ളിത്തേരില്‍ തുള്ളിത്തുള്ളി
മുട്ടിച്ചിരി ചൊരിഞ്ഞു വാ ചിട്ടസ്വരം ഉയിര്‍ന്നു വാ

(ഡൂ) ലലാല ലാലല. ലലാല ലാലല .....

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓര്‍മയില്‍ ഒരു ശിശിരം
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം