പാടും ഒരു കിളിയായ് ...
ചിത്രം | ഒന്ന് രണ്ട് മൂന്ന് (1986) |
ചലച്ചിത്ര സംവിധാനം | രാജസേനന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | രാജസേനന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Charles Vincent | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ആ...ആ....ആ....ആ.... പാടുമൊരു കിളിയായ് മാനസം ആടുമൊരു മയിലായ് ജീവിതം... (പാടുമൊരു...) കാലം ഒരു കാമുകന്‍ ഏതോ കഥാനായകന്‍ തേടുന്നവന്‍ ഏകാകിയായ് തേടുന്നവന്‍ തന്‍ പാതിയെ രാഗാര്‍ദ്ര രജനിയിലവനുടെ നിനവുകള്‍ മലരുകളാകും വേളയില്‍... (പാടുമൊരു കിളിയായ്...) നെഞ്ചിലൊരു കടലിൻ ഓളം കണ്ണിലൊരു തിരിതന്‍ നാളം രാഗസുധ പകരാന്‍ വന്നോ ലാവണ്യമേ.. പോരും മെല്ലെ യൗവ്വനം തൂകും മെയ്യില്‍ കുങ്കുമം എങ്ങോ പാറും ചിന്തകള്‍ പാകും പൊന്നിന്‍ പീലികള്‍ ജന്മങ്ങൾ തന്‍ സമ്മേളനം സ്വപ്നങ്ങൾ തന്‍ ഉന്മീലനം ഏകാന്തരജനിയില്‍ പഥികരായിവിടെ വന്നണഞ്ഞവരൊന്നായ് മാറവേ.. ചുണ്ടിലൊരു ചിരിതന്‍ താളം എങ്ങുമതിനലതന്‍ മേളം നീലിമയിലലിയാന്‍ വന്നോ സൌരഭ്യമേ... (പാടുമൊരു കിളിയായ്...) നമ്മള്‍ തേടും മോചനം എങ്ങോ പൂകും പൂവനം നമ്മള്‍ ചൊല്ലും സാന്ത്വനം എങ്ങോ കാണും ശാദ്വലം വര്‍ണ്ണങ്ങൾ തൻ സമ്മേളനം എണ്ണങ്ങൾ തൻ ഉന്മീലനം ആത്മാവിലൊരുപിടി മലരുമായിവിടെ വന്നണഞ്ഞവരൊന്നായ് മാറവേ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ മനസ്സൊരു
- ആലാപനം : കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : രാജസേനന്‍