View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരും തളിരും ...

ചിത്രംചിലമ്പ് (1986)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഭരതന്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, ലതിക

വരികള്‍

Lyrics submitted by: Adarsh K R

Tharum thalirum mizhi pooti
Thazhe syamambarathin niramayi
Ekayayi kezhumbol kelppoo njan nin swanam
Thavaka nin tharattumayi
Doore etho kananathil

Pathi mayakkathil nee ente chundath
Puthiri thalathil kothiyappol
aa..aa..aa..aa
Kal thala kilungiyo
ente kanmashi kalangiyo
maarathe muthinnu nanam vanno
ullil njattuvela kattadicho

thannaram padunna sandhyakku
njanoru pattu njoriyitta komaramakum
thulli uranju njan thavake theendumbol
manja prasadathil aradi
varu kanyake nee koode poru
വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര്‍

താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
ഏകയായ്‌ കേഴുമ്പോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്‌
ദൂരെയേതൊ കാനനത്തിൽ
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി ...

പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
ആ..ആ..ആ..ആ....
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
കാൽത്തള കിലുങ്ങിയോ
തനന തനന തനന
എന്റെ കണ്മഷി കലങ്ങിയോ
തനന നനന തനന നനന
കാൽത്തള കിലുങ്ങിയോ
കണ്മഷി കലങ്ങിയോ
മാറത്ത് മുത്തിന്നു നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി ...

തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
പട്ടു ഞൊറിയിട്ട കോമരമാകും
അ ... അ ...ആ ...ആ ...
തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
പട്ടു ഞൊറിയിട്ട കോമരമാകും
തുള്ളി ഉറഞ്ഞു ഞാൻ
തനന തനന തനന
കാവാകെ തീണ്ടുമ്പോൾ
തനന നനന തനന നനന
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ
മഞ്ഞ പ്രസാദത്തിലാറാടി
വരു കന്യകെ നീ കൂടെ പോരു
(താരും തളിരും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുടമുറികല്ല്യാണം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഭരതന്‍   |   സംഗീതം : ഔസേപ്പച്ചന്‍