View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശിവശങ്കര ...

ചിത്രംശ്രീ നാരായണഗുരു (1986)
ചലച്ചിത്ര സംവിധാനംപി എ ബക്കര്‍
ഗാനരചനശ്രീനാരായണ ഗുരു
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, കോറസ്‌

വരികള്‍

Added by vikasvenattu@gmail.com on February 14, 2010

ശിവശങ്കര ശര്‍വ്വ ശരണ്യവിഭോ
ഭവസങ്കടനാശന പാഹി ശിവ
കവി സന്തതി സന്തതവും തൊഴുമെന്‍
നവനാടകമാടുമരുംപൊരുളേ

പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ

പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടി കൊണ്ടു കുടിക്കുമരുംകുടി
നീരടി തട്ടിയകത്തു നിറഞ്ഞിരി നീ

ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതു കൊണ്ടു കൃപാനിധിയേ
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍-
ക്കളവുണ്ടൊരു സീമ നിനക്കു നഹി

കനിവെന്നിലിരുത്തിയനംഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
കനിമുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ കഴലേകുക നീ
(ശിവശങ്കര)

ശിവശങ്കരാ... ശിവശങ്കരാ...
ശിവശങ്കരാ... ശിവശങ്കരാ...


----------------------------------

Added by raycas on April 13, 2009


shiva shankara sharva sharanya vibhoo
bhava sankada naashana paahi shiva
kavi sandhadhi sandhadhavum thozhumen
nava naadagam aadum arum porule

shiva shankara sharva sharanya vibhoo
bhava sankada naashana paahi shiva
kavi sandhadhi sandhadhavum thozhumen
nava naadagam aadum arum porule

porul ennum udambodu makkal uyir
thiral ennum ithokke anardhakaram
karaleennu kalanja karum kadalil
puralathe pothinju pidippathu nee

pidipettu purandu marinju pina-
kudiyil kudikondu gunangalodum
kudi kondu kudikkum arum kudi
neeradi thattiyakathu niranjiri nee

galamondu karuthathu nee garalam
kalam ondathu kondu kripa nithiye
kalam ondoru kondalod otha kadal
kalam undoru seema ninakku nahi

kanivennil iruthi ananga rasa
kani thatti erinju karam kazhugi
kani mukthi pazhuthu chorinj ozhukkum
kanaka kodiye kazhal ekuga nee
(shiva shankara)

shiva shankara
shiva shankara
shiva shankara shiva shankara
shiva shankara shiva shankaraaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെന്താർ മങ്ങും മുഖം
ആലാപനം : ജി ദേവരാജൻ   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
ആഴിയും തിരയും
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ജി ദേവരാജൻ
മിഴിമുനകൊണ്ട്‌
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ജി ദേവരാജൻ
ദൈവമേ
ആലാപനം : പി മാധുരി   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ജി ദേവരാജൻ
ആരായുകില്‍
ആലാപനം : പി മാധുരി   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
ഉദയകുങ്കുമം
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
വാഴ്‌ക വാഴ്‌ക
ആലാപനം : കോറസ്‌, ഡോ. പി ദിലീപ് കുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ
ഉണ്ണി പിറന്നു
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : കൊല്ലം ജാഫര്‍   |   സംഗീതം : ജി ദേവരാജൻ
മാതാവേ പോൽ
ആലാപനം : ജി ദേവരാജൻ   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
ശ്രീ നമ്മൾക്കണിശം
ആലാപനം : ജി ദേവരാജൻ   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
ജയ നാരായണഗുരുപ്രിയേ
ആലാപനം : ജി ദേവരാജൻ   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
മംഗലമേ [ബിറ്റ്]
ആലാപനം :   |   രചന : കൊല്ലം ജാഫര്‍   |   സംഗീതം : ജി ദേവരാജൻ