View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാര്‍വ്വണ ചന്ദ്രികേ ...

ചിത്രംസുരഭീ യാമങ്ങൾ (1986)
ചലച്ചിത്ര സംവിധാനംപി അശോക് കുമാർ
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran on July 25, 2010
 
പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ
എന്റെ പ്രാണേശ്വരിയും നിന്നെപ്പോലെ
ഏകാകിനിയായി ഞാനറിയാതെ
ഏതോ വീഥിയില്‍ അലയുന്നുവോ
(ഏകാകിനിയായി )
പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

ചിറകുള്ള കാറ്റില്‍ തിരകളുയര്‍ത്തും
ചില്ലു കൊട്ടാരത്തിന്‍ തിരുനടയില്‍
നീ കണ്ടുവോ എന്റെ സഖിയെ
പത്മരാഗം കൊണ്ടു് ജലദേവതമാര്‍
പകിട കളിക്കും മണിയറയില്‍
നീ കണ്ടുവോ എന്റെ സഖിയെ
ഈ മൗന രാവില്‍ ഈറന്‍ നിലാവില്‍
തേടുന്നതിനി ഞാനെവിടെ

പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

സ്വര്‍ണ്ണ മരാളങ്ങള്‍ മന്മഥ നന്ദിനികള്‍
സ്വപ്നങ്ങള്‍ കൈമാറും പൊയ്കകളില്‍
നീ കണ്ടുവോ എന്റെ സഖിയെ
മംഗല്യ വേദിയില്‍ മധുവിധു രാത്രിയില്‍
മനസ്സുകള്‍ പൂക്കുന്ന നിമിഷങ്ങളില്‍
നീ കണ്ടുവോ എന്റെ സഖിയെ
ഈ മോഹഭംഗവും ഈ ശോകഭാരവും
തീരുന്ന നാളിനി വരുമോ

(പാര്‍വ്വണ ചന്ദ്രികേ)

----------------------------------

Added by devi pillai on August 17, 2010
paarvanachandrike nee kanduvo en
praaneshwariyum ninneppole
ekaakiniyaay ninneppole
etho veedhiyil alayunnuvo?

chirakullakaattil thirakaluyarthum
chillukottaarathin thirunadayil
neekanduvo ente sakhiye
padmaragamkondu jaladevathamar
pakidakalikkum maniyarayil
nee kanduvo ente sakhiye
eemounaraavil eeran nilaavil
thedunnathini njaanevide?

swarnnamaraalangal manmadhanandinikal
swapnangal kaimaarum poykakalil
neekanduvo ente sakhiye
mangalyavediyil madhuvidhu rathriyil
manassukal pookkunna nimishangalil
neekanduvo ente sakhiye
eemohabhangavum eeshokabhaaravum
theerunna naalini varumo?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നത്തില്‍ പോലും
ആലാപനം : എസ് ജാനകി, മനോഹരന്‍   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
മദനന്റെ കൊട്ടാരം
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
മനസ്സേ നീയൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍