View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇളംമഞ്ഞിൻ കുളിരുമായൊരു [D] ...

ചിത്രംനിന്നിഷ്ടം എന്നിഷ്ടം (1986)
ചലച്ചിത്ര സംവിധാനംആലപ്പി അഷ്റഫ്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by devi pillai on March 19, 2009
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേളതന്‍
രാഗം ഭാവം താളം
രാഗം ഭാവം താളം

ചിറകിടുന്ന കിനാക്കളില്‍
ഇതള്‍വിരിഞ്ഞ സുമങ്ങളില്‍
നിറമണിഞ്ഞ മനോജ്ഞമാം
കവിതനെയ്ത വികാരമായ്
നീ എന്റെ ജീവനില്‍ ഉണരൂ ദേവാ
(ഇളം മഞ്ഞിന്‍ ...)


ചമയമാര്‍ന്ന മനസ്സിലെ
ചാരു ശ്രീകോവില്‍ നടകളില്‍
തൊഴുതുണര്‍ന്ന പ്രഭാതമായ്
ഒഴുകിവന്ന മനോഹരീ
നീയെന്റെ പ്രാണനില്‍ നിറയൂ ദേവീ
(ഇളം മഞ്ഞിന്‍ ....)

----------------------------------

Added by devi pillai on March 19, 2009
Ilam manjin kulirumayoru kuyil
Idam nenjil koodu koottunna sukham
Hrudhaya muraliyil pulaka mela
Than raagam bhaavam thaalam
Raagam bhaavam thaalam (ilam manjin)

Chirakidunna kinaakkalil
Ithal virinja sumangalil(chiraki)
Niramaninja manonjamaam
Kavitha neytha vikaaramaay
Neeyente jeevanil unaroo deva (ilam)

Chamyamaarna manassile
Chaarusreekovil nadakalil (chamaya)
Thozhuthunarnna prabhaathamay
Ozhuki vanna manoharee
Neeyente praananil nirayoo devee (ilam)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാദങ്ങളായ്‌ നീ വരു
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
തുമ്പപ്പൂ കാറ്റില്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഇളംമഞ്ഞിന്‍ കുളിരുമായൊരു [D]
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍