View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുന്നത്തൊരു കുന്നിലുദിച്ചു ...

ചിത്രംഅഭയം തേടി (1986)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംശ്യാം
ആലാപനംഉണ്ണി മേനോന്‍, ലതിക

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011

കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്ക
കോണെല്ലാം കുമിളെല്ലാം കുട ചൂടി പോകുന്നു (2)
പുഴയായ പുഴയെല്ലാം കടൽ തേടി പോകുന്നു
പൂവായ പൂവെല്ലാം കായാകാൻ വിരിയുന്നു
കുയിലായ കുയിലെല്ലാം കുരവയിടാൻ പോകുന്നു
(കുന്നത്തൊരു....)

വണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവ കൊട
വണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവ കൊട
കണ്ണാന്തളി മുറ്റത്തിനിയും പെണ്ണുണ്ടോ വേളിയ്ക്ക്
പെണ്ണുണ്ടോ വേളിയ്ക്ക്
(കുന്നത്തൊരു....)

മേടക്കൊന്നയ്ക്ക് മെയ് നിറയെ പൊന്ന് കൈ നിറയെ പൊന്ന് (2)
തോടയുണ്ട് കാതിലോലയുണ്ട്
കണ്ണില് സൊപ്പനം പൊലിയണുണ്ട് കടം തരുമോ കെട്ടിലമ്മേ
കടം തരുമോ കെട്ടിലമ്മേ
കാതില ഞങ്ങൾക്ക് കടം തരുമോ
കമ്മല് ഞങ്ങൾക്ക് കടം തരുമോ
കരിമണിത്താലി കടം തരുമോ
മേടക്കൊന്നയ്ക്ക് മെയ് നിറയെ പൊന്ന് കൈ നിറയെ പൊന്ന്

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011

Kunnathoru kunniludichu ponninte chempazhukka
konellaam kumilellam kuda choodi pokunnu
puzhayaaya puzhayellam kadal thedi pokunnu
poovaaya poovellam kaayaakaan viriyunnu
kuyilaaya kuyilellam kuravayidaan pokunnu
(Kunnathoru...)

Vannaathippullin koottilinnallo pudava koda
Vannaathippullin koottilinnallo pudava koda
kannaanthali muttathiniyum pennundo velikku
pennundo velikku
(Kunnathoru...)

Medakkonnaykku mey niraye ponnu kai niraye ponnu (2)
thodayundu kaathilolayundu
kannilu soppanam poliyanundu kadam tharumo kettilamme
kadam tharumo kettilamme
kaathila njangalkku kadam tharumo
kammalu njangalkku kadam tharumo
karimanithaali kadam tharumo
Medakkonnaykku mey niraye ponnu kai niraye ponnu



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തത്തിനത്തതൈ
ആലാപനം : പി ജയചന്ദ്രൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശ്യാം
മാനത്തു വെതയ്ക്കണ
ആലാപനം : ഉണ്ണി മേനോന്‍, ലതിക   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശ്യാം
മേടക്കൊന്നയ്‌ക്കു
ആലാപനം : കൃഷ്ണചന്ദ്രന്‍, ലതിക   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശ്യാം