View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവായ്‌ വിരിഞ്ഞതെല്ലാം ...

ചിത്രംപ്രിയതമ (1966)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകമുകറ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

poovaay virinjathellaam kaayaakumO
kaayaay viLanjathellaam kaniyaakumO
mannil kurutthathellaam malar choodumO
manassinte swapnamellaam nilanilkkumO (poovaay)

jeevithaminnoru dukha marubhoovaayi
jeevanoru panchaagni jwaalayaay maari
mohangal thaliritta munthiri valli
daahichunangiya pazhchillayaay maari (poovaay)

poochoodaan kothikollum ninte sirassil
ee bhaaram thaangi thalarum penne
karunaykkay kai neetti karayunno nee
kanivattor swanthamaakki theerthee lokam
kanivattor swanthamaakki theerthee lokam
(poovaay)
വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ
മണ്ണില്‍ കുരുത്തതെല്ലാം മലര്‍ ചൂടുമോ
മനസ്സിന്റെ സ്വപ്നമെല്ലാം നില നില്‍ക്കുമോ (പൂവായ്)

ജീവിതമിന്നൊരു ദുഖമരുഭൂവായി
ജീവനൊരു പഞ്ചാഗ്നി ജ്വാലയായ് മാറി
ജീവിതമിന്നൊരു ദുഖമരുഭൂവായി
ജീവനൊരു പഞ്ചാഗ്നി ജ്വാലയായ് മാറി
മോഹങ്ങള്‍ തളിരിട്ട മുന്തിരിവള്ളി
ദാഹിച്ചുണങ്ങിയ പാഴ്ച്ചില്ലയായ് മാറി
ദാഹിച്ചുണങ്ങിയ പാഴ്ച്ചില്ലയായ് മാറി (പൂവായ്)

പൂചൂടാന്‍ കൊതികൊള്ളും നിന്റെ ശിരസ്സില്‍
ഈ ഭാരം താങ്ങി തളരും പെണ്ണേ
കരുണയ്ക്കായ് കൈ നീട്ടി കരയുന്നോ നീ
കനിവറ്റോര്‍ സ്വന്തമാക്കി തീര്‍ത്തീ ലോകം
കനിവറ്റോര്‍ സ്വന്തമാക്കി തീര്‍ത്തീ ലോകം (പൂവായ്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവിതം ഒരു കൊച്ചു
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കനവില്‍ വന്നെന്‍
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരളിന്‍ വാതിലില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കണ്ണാടിക്കടപ്പുറത്ത്‌
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അനുരാഗത്തിന്നലകടല്‍
ആലാപനം : എസ് ജാനകി, പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മുത്തേ നമ്മുടെ മുറ്റത്തും
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍