അറിയാതെ അറിയാതെ ...
ചിത്രം | ഒരു കഥ ഒരു നുണക്കഥ (1986) |
ചലച്ചിത്ര സംവിധാനം | മോഹൻ |
ഗാനരചന | എം ഡി രാജേന്ദ്രന് |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by devi pillai on October 22, 2008 അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ എന്നിലെയെന്നില്‍ നീ കവിതയായ്വന്നു തുളുമ്പീ അനുഭൂതിധന്യമാം ശാദ്വലഭൂമിയില് നവനീതചന്ദ്രികപൊങ്ങീ (അറിയാതെ അറിയാതെ) ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍ മധുരം വിളമ്പുന്ന യാമം ഒരു മുളംകാടിന്റെ രോമഹര്ഷങ്ങളില് പ്രണയം തുടിയ്ക്കുന്നയാമം പ്രണയം തുടിയ്ക്കുന്നയാമം (അറിയാതെ അറിയാതെ) പദചലനങ്ങളില്‍ പരിരംഭണങ്ങളില് പാടേമറന്നു ഞാന്‍ നിന്നൂ അയഥാര്‍ത്ഥ മായിക ഗോപുരസീമകള് ആശകള്‍ താനേ തുറന്നൂ ആശകള്‍ താനേ തുറന്നൂ (അറിയാതെ അറിയാതെ) ---------------------------------- Added by maathachan@gmail.com on October 22, 2008 mmmmm.... mmmmmm.... ariyaathe ariyaathe ennileyennil nee ennile ennil nee kavithayay vannu thulumpi anubhoothi dhanyamam shadwala bhoomiyil navaneetha chandrika pongi (ariyaathe ariyaathe) ozhukivannathununna kattinte chundukal madhuram vilambunna yaamam oru mulam kaadinte romaharshangalil pranayam thudikkunna yaamam pranayam thudikkunna yaamam (ariyaathe ariyaathe) padachalanangalil parirambanangalil paade marnnu njan ninnu ayadhardha mayika gopura seemakal aashakal thaane thurannu aashaakal thaane thurannu (ariyaathe ariyaathe) |