View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൈങ്കിളിയെ ...

ചിത്രംഒരു പൈങ്കിളിക്കഥ (1984)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംവേണു നാഗവള്ളി, ജാനകിദേവി, സിന്ധു ദേവി, ഭരത് ഗോപി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
ഓഹോഹോ..ഓ..ഓഹൊഹൊ....ഓ...ഓ..

പൈങ്കിളിയേ പെൺകിളിയേ(2)
പൊൻവല നെയ്യുമീ പൂഴിപ്പരപ്പിൽ
ദൂരെ ദൂരെ നിന്നോടി വന്നു ലോകം കാണുമീ രാജകുമാരനു അകമ്പടിയേകൂ
നീയകമ്പടിയേകൂ
ഹൊയ്യാരേ ഹൊയ്യാരേ ..
ഹൊയ്യാരേ ഹൊയ്യാരേ ..
ഹൊയ്യാരേ ഹൊയ്യാരേ ..

അകലെയകലെ നിന്നും അലച്ചലച്ചടുക്കുന്നോരദ്ഭുതമെന്തേ
അലകടലാണേ അതലകടലാണേ
അലകടൽ തിരകളിൽ ഒഴുകി നിന്നാൽ തുഴയുന്നതെന്തേ
അടിയന്റെ തോണി ഒരരയന്നതോണി
അടിയന്റെ തോണി ഒരരയന്നതോണി

അരയന്നത്തോണിയിൽ വലവീശിപ്പിടിക്കുമ്പോൾ പിടയുന്നതെന്തേ
അരയത്തിക്കരുമയാം സ്വപ്നങ്ങളാണേ
ആയിരം ആയിരം സ്വപ്നങ്ങളാണേ
അരയത്തിക്കരുമയാം സ്വപ്നങ്ങളാണേ
ആയിരം ആയിരം സ്വപ്നങ്ങളാണേ

അരമനക്കുള്ളിലെ അന്തഃപുരത്തിലെ രാജകുമാരൻ നീ
ആഴിത്തുരുത്തിലും അരയക്കുടിലിലും ആരെ തിരയുന്നു നീ (2)
ആരെ തിരയുന്നു നീ ഇന്നാരെത്തിരയുന്നു നീ

കണ്ടാലും തിരുമനസ്സേ ഇത് സ്വന്തം മകനല്ലേ
തണ്ടാർമിഴി സുന്ദരിയിവളൊരു ചെന്താമരമലരല്ലേ (2)
ചേറിൽ നിന്നുമിതടർത്തൂ
മകന്റെ മാറിൽ തന്നെയിതു വിടർത്തൂ (2)

വീരാളുന്നൊരീ വീരാളിയെ കണ്ടാൽ ഊരാളേണ്ടവൻ ഊരാളിയാകുമോ
ഞാനിതു സമ്മതിക്കില്ല ഇല്ല
ഞാനിതനുവദിക്കില്ല
ഞാനിതു സമ്മതിക്കില്ല ഇല്ല
ഞാനിതനുവദിക്കില്ല

കേട്ടാലും തിരുമനസ്സേ ഇതു സ്വന്തം കഥയല്ലേ
ഊഴീപതിയാം അരചനെ പോലെ ആഴി പതിയാണരയൻ
അരചനും അരയനും ഒന്നായാൽ
അതൊരഭിമാനവുമാകില്ലേ

എന്മകനൊരു സുഖം കൈവന്നിടട്ടേ മംഗലം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആനകൊടുത്താലും
ആലാപനം : ശ്രീവിദ്യ, ബാലചന്ദ്രമേനോന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
എന്നെന്നേയ്ക്കുമായ്‌
ആലാപനം : വേണു നാഗവള്ളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍