View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനകൊടുത്താലും ...

ചിത്രംഒരു പൈങ്കിളിക്കഥ (1984)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംശ്രീവിദ്യ, ബാലചന്ദ്രമേനോന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

aanakoduthaalum kiliye aashakodukkaamo
aashakoduthaalum kiliye vaakkukodukkaamo

pidivaashikkaaranaaya munkopakkaaranaaya
abhimaaniyaayathenthe - enteyachan
durabhimaaniyaayathenthe?
pidivaashi........
enthinaaneekopam aarodaane deshyam
makanalle njanum makanalle
chollu panamthathakkiliyalle nee

sneham uttasneham
karayattathalavattathathirattathaanenkil
avideyunde kopam ennumennum
avideyunde kopam

orikkalen manassinte poojaamuriyil
vannoruvaram tharikille nee
chumbanathin panchaamritham tharukille nee
paavamaameyenne paavayaakki ponne
adaykkalle koottiladaykkalle
verum mulamthathakkiliyalle nee

raama hare raama hareraama hare krishna
sreeraama sreekrishna ramakrishna vasudeva va va
aanakoduthalum..........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ
ആശ കൊടുത്താലും കിളിയേ വാക്കു കൊടുക്കാമോ
ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ

പിടിവാശിക്കാരനായ മുൻ കോപക്കാരനായ
അഭിമാനിയായതെന്തേ എന്റെയച്ഛൻ
ദുരഭിമാനിയായതെന്തേ (പിടിവാശി....)

എന്തിനാണീ കോപം ആരോടാണീ വേഷം
മകനല്ലേ ഞാനും മകനല്ലേ
ചൊല്ലൂ പനന്തത്തക്കിളിയല്ലേ നീ
സ്നേഹം ഉറ്റ സ്നേഹം
കറയറ്റതളവറ്റതതിരറ്റതാണെങ്കിൽ
അവിടെയുണ്ടീ കോപം എന്നുമെന്നും
അവിടെയുണ്ടീ കോപം (ആനകൊടുത്താലും...)

ഒരിക്കലെൻ മനസ്സിന്റെ പൂജാമുറിയിൽ
വന്നൊരു വരം തരുകില്ലേ നീ
ചുംബനത്തിൻ പഞ്ചാമൃതം തരികില്ലേ നീ
പാവമാമീയെന്നെ പാവയാക്കി പൊന്നേ
അടയ്ക്കല്ലേ കൂട്ടിൽ അടയ്ക്കല്ലേ
വെറും മുളം തത്തക്കിളിയല്ലേ ഞാൻ

രാമ ഹരേ രാമ ഹരേ രാമ
ഹരേ കൃഷ്ണ ഹരേ രാമ ശ്രീ കൃഷ്ണ
രാമകൃഷ്ണ വാസുദേവാ
കൃഷ്ണ കൃഷ്ണ രാമകൃഷ്ണ വാസുദേവാ വാ വാ
ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ
ആശ കൊടുത്താലും കിളിയേ വാക്കു കൊടുക്കാമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൈങ്കിളിയെ
ആലാപനം : വേണു നാഗവള്ളി, ജാനകിദേവി, സിന്ധു ദേവി, ഭരത് ഗോപി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
എന്നെന്നേയ്ക്കുമായ്‌
ആലാപനം : വേണു നാഗവള്ളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍