View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നല്ല മുത്തശ്ശിയമ്മ ...

ചിത്രംഒരു മുത്തശ്ശിക്കഥ (1988)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ, പി ലീല, സുജാത മോഹന്‍, സി ഒ ആന്റോ

വരികള്‍

Lyrics submitted by: Jija Subramanian

Nalla muthassiyamma chollunna ponnarayanaay njaan
ponnarayane kandu mohicha raajakanyayo njaan
smarana than venuganam kadalival paadumo
karalile premaganam iniyival paadumo
pazhayoraappularikal ini varumo
(Nalla muthassiyamma....)

Nalla shamkhukal korthu noolavar thaaliyaayaninju
shamkhumaalayum choodi maarante maarilamarnnu
kadaloramaake avar marannu kadha kettu chaare avalirunnu
thiramaalakal thazhukunnoree theerabhoomi dwaaparayaay
pathivaay kadalin karayilirunnavar swapnam kaimaari
(Nalla muthassiyamma....)

Mannu kondavar theerabhoomiyil veedu theertha raavil
thammilannavar enthu swapnangal panku vechirikkaam
thiramaala thingi kadalilaki thirayettu theeram thakarnnu poyi
Irumeyyukal chernnu raavil alayaazhiyil aazhnnu poyi
kadalil pavizhakkottayilinnavar kanakam koyyunnu
(Nalla muthassiyamma....)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന പൊന്നരയനായ് ഞാന്‍
പൊന്നരയനെ കണ്ടു മോഹിച്ച രാജകന്യയോ ഞാന്‍
സ്‌മരണതന്‍ വേണുഗാനം കടലിവള്‍ പാടുമോ
കരളിലെ പ്രേമഗാനം ഇനിയിവള്‍ പാടുമോ
പഴയൊരാപ്പുലരികള്‍ ഇനി വരുമോ

(നല്ല...)

നല്ല ശംഖുകള്‍ കോര്‍ത്തു നൂലവര്‍ താലിയായണിഞ്ഞു
ശംഖുമാലയും ചുടി മാരന്റെ മാറിലന്നമര്‍ന്നു....
കടലോരമാകെ അവര്‍ മറന്നു - കഥ കേട്ടു ചാരേ അവളിരുന്നു
തിരമാലകള്‍ തഴുകുന്നൊരീ തീരഭൂമി ദ്വാപരയായ്....
പതിവായ് കടലിന്‍ കരയിലിരുന്നവര്‍ സ്വപ്‌നം കൈമാറി

(നല്ല...)

മണ്ണുകൊണ്ടവര്‍ തീ‍രഭൂമിയില്‍ വീടു തീര്‍ത്ത രാവില്‍
തമ്മിലന്നവര്‍ എന്തു സ്വപ്‌നങ്ങള്‍ പങ്കുവച്ചിരിക്കാം
തിരമാല തിങ്ങി, കടലിളകി - തിരയേറ്റു തീരം തകര്‍ന്നുപോയി
ഇരുമെയ്യുകള്‍ ചേര്‍ന്നു രാവില്‍ അലയാഴിയില്‍ ആഴ്‌ന്നുപോയി
കടലില്‍ പവിഴക്കോട്ടയിലിന്നവര്‍ കനകം കൊയ്യുന്നു

(നല്ല...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടാല്‍ ചിരിക്കാത്ത
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
തോണിപ്പാട്ടും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
കടപ്പുറത്തെ ചാകര
ആലാപനം : എം ജി ശ്രീകുമാർ, പി ലീല, സി ഒ ആന്റോ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
പണ്ടത്തെ പാട്ടിലെ [bit]
ആലാപനം : പി ലീല   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍