Manithooval Chirakulla ...
Movie | Simon Peter Ninakkuvendi (1988) |
Movie Director | PG Vishwambharan |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010 മണിത്തൂവൽച്ചിറകുള്ള ചിറകിന്മേൽ കുളിരുള്ള അരയന്നക്കിളിയുടെ മുകളിൽ ഒരിക്കലൊരിടത്ത് പറന്നിറങ്ങി അഴകുള്ള രാജകുമാരി ഒരഴകുള്ള രാജകുമാരി (മണിത്തൂവൽ...) മുന്തിരി പൊഴിയുന്ന പുഞ്ചിരി വിരിയുന്ന മുഖപ്രസാദം കണ്ടു (2) അതു വഴി വന്നോരിടയന്റെ മുന്നിൽ അവളൊരു ദേവതയായി അവർ അന്യോന്യം ഒന്നായി പൂത്തുലഞ്ഞ വസന്ത രാവുകൾ കാത്തു നിന്നു വിരുന്നൊരുക്കിയതെല്ലാം തമ്മിൽ തമ്മിൽ പങ്കുവെച്ചു ഹ ഹ ഹ ഹ.... (മണിത്തൂവൽ...) ഇടയിലൊരാൺതരി വിരുന്നു വന്നു ഇടയനവനെയേകി അവൾ മറഞ്ഞു (2) പാവം ഇടയന്റെ മനം തകർന്നു വിധിയുടെ തുറുങ്കിലേക്കവൻ നടന്നു ബന്ധങ്ങൾ തൻ ബന്ധനമെല്ലാം ബന്ധുരമാണെന്നും ബന്ധുരമാണെന്നും (മണിത്തൂവൽ...) ---------------------------------- Added by devi pillai on December 10, 2010 manithooval chirakulla chirakinmel kulirulla arayannakkiliyude mukalil orikkaloridathu pareannirangi azhakulla rajakumaari orazhakulla raajakumaari munthiri pozhiyunna punchiri viriyunna mukhaprasaadam kandu athuvazhi vannoridayante munnil avaloru devathayaayi avar anyonyam onnaayo poothulanja vasantha raavukal kaathuninnu virunnorukkiyathellaam thammil thammil pankuvachu ha ha ha ha idayiloraanthari virunnu vannu idayanavaneyeki aval maranju paavam idayante manam thakarnnu vidhiyude thurunkilekkavan nadannu bandhangal than bandhanamellaam bandhuramaanennum bandhuramaanennum |