താമരക്കിളി പാടുന്നു തെയ് തെയ് തക തോം ...
ചിത്രം | മൂന്നാം പക്കം (1988) |
ചലച്ചിത്ര സംവിധാനം | പി പത്മരാജന് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ഇളയരാജ |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ, ഇളയരാജ |
വരികള്‍
Added by devi pillai on March 22, 2009 താമരക്കിളിപാടുന്നു തയ്തെയ് തകതോം താളിയോലകളാടുന്നു തയ്തെയ് തകതോം ചങ്ങാതിയുണരൂ വസന്തഹൃദയം നുകരൂ സംഗീതം കേള്ക്ക്കൂ സുഗന്ധഗംഗയിലൊഴുകൂ നീരാടും കാറ്റുമാമ്പല്‍ക്കുളത്തിലെ കുളിരലകളുമൊരുകളി ഒരുവഴിയിരുവഴി പലവഴിപിരിയും മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം ഒരുനവസംഗമലഹരിയിലലിയാം ഏ....തന്താനനനാ തന തന്താനനനാ തന്താനനനാ തന തന്താനനനാ മദമേകും മണംവിളമ്പി നാളെയും വിളിക്കുമോ പുറവേലിത്തടത്തിലെ പൊന്‍ താഴമ്പൂവുകള്‍ പ്രിയയുടെമനസ്സിലെ രതിസ്വപ്ന കന്യകള്‍ കിളിപ്പാട്ടു വീണ്ടും നമുക്കിന്നുമോര്‍ക്കാം വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം പൂത്തിലഞ്ഞിക്കാട്ടില്‍ പൂവെയിലിന്‍ നടനം ആര്‍ത്തുകൈകള്‍ കോര്‍ത്തുനീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാം താമരക്കിളി......... തിരയാടും തീരമെന്നും സ്വാഗതമോതിടും കവിതപോല്‍തുളുമ്പുമീ മന്ദസ്മിതത്തിനായ് അനുരാഗസ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ് കടല്‍ത്തിരപാടി നമുക്കേറ്റു പാടാം പടിഞ്ഞാറുചുവന്നൂ പിരിയുന്നതോര്‍ക്കാം പുലരിവീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും പുതുവെളിച്ചം തേടിനീങ്ങാം ഇനിയുംതുടര്ക്കഥയിതുതുടരാം താമരക്കിളി............. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 16, 2011 Thaamarakkili Paadunnu Thai Thai thaka thom Thali olakal aadunnu they they thaka thom Changathi unaru vasantha hridayam nukaru Sangeetham kelkku sugandha gangayil ozhugu Neeradum kaatum aambal kulathile kuliralakalum oru kali (Thamara killi ....) Oruvazhi iruvazhi palavazhi piriyum munporu chiriyudae kadhayezhutheedaam oru nava sangama lahariyil aliyam .. Madamekum manam vilambi naalaeyum vilikumo(2) puraveli thadathile ponthaazhampoovukal priyayude manasile rathiswapna kanyagal killi paatu veendum namukinnum orkkaam vayal mannin gandham namukennum choodam puthilanji kaatil pooveyilin nadanam aarthu kaikal korthu neengam iniyum thudarkathayithu thudaram (Thamara killi ....) Thirayadum theeraminnum swagatham othidum(2) kavithapol thulumbumee mandasmithathinay anuraaga swapnathin ardra bhavathinai kadal thira paadi namukettu paadan padinjaru chuvannu piriyunnathorkkan pulari veendum pookum nirangal veendum cherkum puthuvelicham thedi neengam iniyum thudar kadha ithu thudaran (Thamara killi ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉണരുമീ ഗാനം
- ആലാപനം : ജി വേണുഗോപാല്‍, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- നിറമാല [ഉണരുമീ ഗാനം (പത്തോസ്)]
- ആലാപനം : ജി വേണുഗോപാല്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ