View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹമിതല്ലോ ഭൂവിലീശന്‍ ...

ചിത്രംആദ്യപാപം (1988)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനദേവദാസ്
സംഗീതംഉഷാ ഖന്ന
ആലാപനംകോറസ്‌, കൃഷ്ണചന്ദ്രന്‍

വരികള്‍

Added by devi pillai on April 6, 2011

സ്നേഹമിതല്ലോ ഭൂവിലീശന്‍
സത്യമിവിടെ പൊന്നൊളീ
നന്മവിളയും ഉള്ളിലെന്നും
തമ്പുരാന്റെ തിരുവിളി
സ്നേഹഗീതം പാടി നമ്മള്‍
മണ്ണില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടേണം

വിങ്ങിടും ഈ ആശയാലെ കാവ്യങ്ങള്‍ തീര്‍ത്തിടും
വിണ്ണിലെ വര്‍ണ്ണങ്ങളാലെ ജീവനില്‍ നിറമേകിടും
ഭൂമിയുള്ളൊരു കാലമോളം പാഴ്‌ശ്രുതി നാം മീട്ടിടും
അക്കരപ്പച്ചകള്‍ മിഥ്യയാണെന്നും
ഇക്കരെയുള്ളത് സത്യമാണെന്നും

കരുണയില്ലാ മാനസങ്ങള്‍ പൂക്കളില്ലാ കാടുകള്‍
സ്വാര്‍ഥമാകും ചിന്തയാലേ കൂരിരുള്‍ തിറയാടിടും
പൊന്നുഷസ്സേ നീ ചിരിക്കൂ പാഴ്ക്കിനാക്കള്‍ മാറ്റിടു
നേരിന്‍ പാതയില്‍ നീ നയിച്ചീടൂ
വിജ്ഞാനദീപ്തിയില്‍ അജ്ഞതമാറ്റു

ആപത്താല്‍ നീ പങ്കിലമായി വിധിയെപ്പഴിക്കാതെ
സ്നേഹത്തിന്‍ തിരുദീപം ഇവിടെ ഊതിയണക്കാതെ
കാലത്തിന്നുരുള്‍ ചക്രത്തില്‍ ആ ഭാഗ്യം തിരിയുന്നു
സത്യത്തിന്‍ തിരുപാതയിലെന്നും കൊടികള്‍ പാറുന്നു

ആ......സത്യമോതിടൂ .... ഒന്നു ചേര്‍ന്നിടൂ...


----------------------------------

Added by devi pillai on April 6, 2011

snehamithallo bhoovileeshan
sathyamivide ponnoli
nanma vilayum ullilennum
thamburaante thiruvili
snehageetham paadi nammal
mannil swarggam theerthidenam

vingidum ee aashayaale kaavyangal theerthidum
vinnile varnangalaale jeevanil niramekidum
bhoomiyulloru kaalamolam paazhsruthi naam meettidum
akkarappachakal midhyayaanennum
ikkareyullathu sathyamaanennum

karunayillaa maanasangal pookkalillaa kaadukal
swaarthamaakum chinthayaale koorirul thirayaadidum
ponnushasse nee chirikkoo
paazhkkinaakkal maattidu
nerin paathayil nee nayicheedu
vijnaana deepthiyil ajnatha maattu

aapathaal nee pankilamaayi vidhiye pazhikkaathe
snehathin thirudeepam ivide oothiyanakkaathe
kaalathinnurul chakrathil aa bhaagyam thiriyunnu
sathyathin thirupaathayilennum
kodikal paarunnu

aa....
sathyamothidu ... onnu chernnidu..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൈവത്തിന്‍ സൃഷ്ടിയില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ദേവദാസ്   |   സംഗീതം : ജെറി അമല്‍ദേവ്‌
മാനവന്‍ മണ്ണില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ദേവദാസ്   |   സംഗീതം : ഉഷാ ഖന്ന