View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനസനിളയില്‍ ...

ചിത്രംധ്വനി (1988)
ചലച്ചിത്ര സംവിധാനംഎ ടി അബു
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംനൗഷാദ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by jacob.john1@gmail.com on August 29, 2009
(Humming)
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ ... (മാനസ...)
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ .
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ ...

രാഗവതി നിന്‍ രമ്യശരീരം രാജിതഭാരം മാന്മഥ സാരം
വാര്‍കുനു ചില്ലില്‍ വിണ്മലര്‍ വല്ലി ..
ദേവതുകൂലം മഞ്ജു കപോലം ..
പാലും തേനും എന്തിനു വേറെ ..
ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ ..

മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...)

രൂപവതീ നിന്‍ മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം..
നീര്‍മിഴി നീട്ടും തൂലികയാല്‍ നീ
പ്രാണനില്‍ എഴുതി ഭാസുര കാവ്യം
നീയെന്‍ ചാരെ വന്നണയുമ്പോള്‍
ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ ..

മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...)..

പ സാ സ സ സ സ സ സ സ(?) സനി പമ
പ നീ പ രി രി രി രി രി രി രി രി(?) സനി പനി
രിഗ രിഗ സ.. രിസരിനി സാ...
ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയര്‍ത്തി...
ആ .ആ ആ ..ആ ആ
ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയര്‍ത്തി....

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Maanasa nilayil Ponnolangal
Manjeera dwani unarthii
Maanasa nilayil.. Ponnolangal
Manjeera dwani unarthi
Bhaavanayaakum poovani ninakkay
Vedika panithuyarthiii
Vedika panithuyarthiii

Raagavathy nin ramya sareeram
Raajitha haaram maanmatha saaram
Vaarkunu chilliii vinmalar valli
Devathu koolam manju kapolam
Paalum theenum enthinu vere
Deveee nee mozhinjaal
Deveee nee mozhinjaal
(Maanasa nilayil..)

Roopavathyi nin manjula haasam
Vaaroli veesum maadhava maasam
Neermizhi neettum thoolikayaal nee
Praananil ezhuthi bhaasura kaavyam
Neeyen chaare vannanayumbol
etho nirvrithi njaaan...
etho nirvrithi njan
(Maanasa nilayil..)

Pa saa sa sa sa sa sa sa sa sani pama
Pa nee ri ri ri ri ri ri ri ri ri ga riga sa
Nisariniii sa..

Bhaavanayaakum poovani ninakkay
Vedika panithuyarthiii
Aaa.aaaa..aaaa
Bhaavanayaakum poovani ninakkay
Vedika panithuyarthiii


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു രാഗമാല
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നൗഷാദ്‌
ജാനകി ജാനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നൗഷാദ്‌
ജാനകി ജാനേ
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നൗഷാദ്‌
രതിസുഖസാരമായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നൗഷാദ്‌
ആണ്‍കുയിലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നൗഷാദ്‌
അനുരാഗലോലഗാത്രി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നൗഷാദ്‌