View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെളുക്കുമ്പോള്‍ കുളിക്കുവാന്‍ ...

ചിത്രംകുട്ടിക്കുപ്പായം (1964)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎ പി കോമള

വരികള്‍

Lyrics submitted by: Sreedevi Pillai

velukkumpol kulikkuvaan porunna vazhivakkilu
velikkal ninnavane - kochu
kilichundan maambazham kadichum kondennodu
kinnaram paranjavane - ennodu
kinnaram paranjavane

kalivaakku paranjaalum kaariyam paranjaalum
kaathinu madhuvaanu - innu
karakkaaru nammecholli kaliyaakkipparanjaalum
karalinu kuliraanu ente
karalinu kuliraanu

orumichu kalichathum orumichuvalarnnathum
oruthanumariyilla ennaalum
ozhukumeeyaattile Olangalkkannathe
orupaadukadhayariyaam
eeyolangalkkannathe orupaadukadhayariyaam

aralippoomarachottil aattile manalinal
kalippura vechille?-pandu
karincheerayarinjittu kannanchirattayil
biriyaani vechille -nammalu
biriyaani vechille?

kaliyadum samayathu mattaarum kaanaathe
kaanethukazhichille - enne
kaanethukazhichille? -cheru
puthukkappennungaluvannu puthilanjipookkalkontu
pathakkangalaniyichille -enne
pathakkangalaniyichille?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോരുന്ന വഴിവക്കിലു
വേലിക്കല്‍ നിന്നവനേ - കൊച്ചു
കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും കൊണ്ടെന്നോടു
കിന്നാരം പറഞ്ഞവനേ -എന്നോടു
കിന്നാരം പറഞ്ഞവനേ

കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും
കാതിനു മധുവാണ് - ഇന്ന്
കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും
കരളിനു കുളിരാണ് -എന്റെ
കരളിനു കുളിരാണ്

ഒരുമിച്ചു കളിച്ചതും ഒരുമിച്ചു വളര്‍ന്നതും
ഒരുത്തനുമറിയില്ലാ -എന്നാല്‍
ഒഴുകുമീയാറ്റിലെ ഓളങ്ങള്‍ക്കന്നത്തെ
ഒരുപാടുകഥയറിയാം
ഈയോളങ്ങള്‍ക്കന്നത്തെ ഒരുപാടുകഥയറിയാം

അരളിപ്പൂമരച്ചോട്ടില്‍ ആറ്റിലെ മണലിനാല്‍
കളിപ്പുര വെച്ചില്ലേ? പണ്ട്
കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയില്‍
ബിരിയാണി വെച്ചില്ലേ? നമ്മളു
ബിരിയാണി വെച്ചില്ലേ?

കളിയാടും സമയത്തു മറ്റാരും കാണാതെ
കാനേത്തു കഴിച്ചില്ലേ -എന്നെ
കാനേത്തു കഴിച്ചില്ലേ? -ചെറു
പുതുക്കപ്പെണ്ണുങ്ങളുവന്നു പുത്തിലഞ്ഞിപ്പൂക്കള്‍ കൊണ്ടു
പതക്കങ്ങളണിയിച്ചില്ലേ? എന്നെ
പതക്കങ്ങളണിയിച്ചില്ലേ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉമ്മയ്ക്കും ബാപ്പയ്ക്കും
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പുള്ളിമാനല്ല
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊട്ടിച്ചിരിക്കുവാന്‍
ആലാപനം : പി ലീല, ഗോമതി, ഉത്തമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇന്നെന്റെ കരളിലെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊന്‍വളയില്ലെങ്കിലും
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വിരുന്നു വരും
ആലാപനം : പി ലീല, ഉത്തമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കല്യാണ രാത്രിയില്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരു കൊട്ട പൊന്നുണ്ടല്ലോ
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നാടും നഗരവും [Bit]
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തൊട്ടിലില്‍ നിന്നു തുടക്കം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌