View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എനിക്കിന്നു വേണം ...

ചിത്രംജൂനിയര്‍ സീനിയര്‍ (2005)
ചലച്ചിത്ര സംവിധാനംജി ശ്രീകണ്ഠൻ
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ, സുജാത മോഹന്‍

വരികള്‍

Added by Kalyani on October 19, 2010

എനിക്കിന്നു വേണം ഈ കള്ളനാണം
കവിളത്തു മറുകുള്ള പെണ്ണേ
അഴകുമഴവില്ലേ അരികിലൊന്നു നില്ല്
ഇനിയെന്റേതാണു നീ
എനിക്കുള്ളതെല്ലാം നിന്‍ സ്വന്തമല്ലേ
കണ്ണിനും കണ്ണായ കണ്ണേ
അലയിളകിടാതെ ലഹരി നുരയാതെ
ഒന്നു തെല്ലു നില്ലു നീ ..

തഴുകുമൊരു പൂന്തെന്നല്‍ ശ്രുതിചേരുമോ തങ്ങള്‍
ഇനിയെന്തു വേണം പാടുവാനായ്
നിന്നഴകില്‍ എന്‍ താളം
ആടുവാന്‍ പൊന്നൂഞ്ഞാല്‍
അനുരാഗമൊഴുകും പ്രേമയാമം
വെറുതേ പാടാന്‍ അലകളില്‍ വീഴാന്‍
ഒഴുകി ദൂരേക്കു പോകാൻ വരൂ
ഇനിയെന്റേതാണു നീ
എനിക്കിന്നു വേണം ഈ കള്ളനാണം
കവിളത്തു മറുകുള്ള പെണ്ണേ
അലയിളകിടാതെ ലഹരി നുരയാതെ
ഒന്നു തെല്ലു നില്ലു നീ ..

കണ്ണിക്കുഴലൂതുന്നു കാനനപ്പൂത്തുമ്പി
പ്രണയത്തിനിളനീര്‍പ്പന്തലില്‍.. ഹോയ്‌
വിരഹമഴ മായുന്നു പാതിരാവാകുന്നു
മദനോത്സവത്തിന്‍ യാമമായ് ..ഹോയ്
മലരായ് പൂക്കാം പുളകമായ് മായാം
എന്റെയുന്മാദ സംഗീതമേ എന്‍ ജീവനേ വരൂ
എനിക്കുള്ളതെല്ലാം നിന്‍ സ്വന്തമല്ലേ
കണ്ണിനും കണ്ണായ കണ്ണേ..
അലയിളകിടാതെ ലഹരി നുരയാതെ
ഒന്നു തെല്ലു നില്ലു നീ ..
(...എനിക്കിന്നു വേണം..)

 


----------------------------------


Added by Kalyani on October 19, 2010

Enikkinnu venam ee kalla naanam
kavilathu marukulla penne
azhakumazhaville arikilonnu niillu
iniyentethaanu nee
enikkullathellaam nin swanthamalle
kanninum kannaaya kanne
alayilakidaathe lahari nurayaathe
onnu thellu nillu nee..

thazhukumoru poonthennal shruthicherumo thangal
iniyenthu venam paaduvaanaay
ninnazhakil en thaalam
aaduvaan ponnoonjaal
anuraagamozhukum premayaamam
veruthe paadaan alakalil veezhaan
ozhuki dooreykku pokaam varu
iniyentethaanu nee
enikkinnu venam ee kalla naanam
kavilathu marukulla penne
alayilakidaathe lahari nurayaathe
onnu thellu nillu nee..

kannikkuzhaloothunnu kaanana poothumbi
pranayathinilaneerppanthalil.. hoy
virahamazha maayunnu
paathiraavaakunnu
madanolsavathin yaamamaay..hoy
malaraay pookkaam pulakamaay maayaam
enteyunmaada sangeethame
en jeevane varu
enikkullathellaam nin swanthamalle
kanninum kannaaya kanne
alayilakidaathe lahari nurayaathe
onnu thellu nillu nee..

(...enikkinnu venam..)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞിപ്പെണ്ണേ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ആശാ ആശാ
ആലാപനം : അഫ്‌സല്‍, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
മഞ്ചാടിക്കുന്നും മേലേ
ആലാപനം : സെബി തിരുത്തിപ്പുറം   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
വാദ്യോപകരണങ്ങള്‍
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
നാട്ടുമാവിന്‍
ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
തെന്നലേ
ആലാപനം : സത്യൻ, ബൈജു   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
തീം സോങ്
ആലാപനം :   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍