

കുതിച്ചുപായും ...
ചിത്രം | തളിരുകള്‍ (1967) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എ കെ സുകുമാരന്‍, കെ പി ഉദയഭാനു |
വരികള്‍
Lyrics submitted by: Sreedevi Pillai kuthichupaayum karimukilaakum kuthirappurameri neelavaanil neele neele savaari cheyyum njan savaari cheyyum njan - savaari cheyyum njaan manjaninja maamalar vaadikal punchiri thookumbol kuruvikkoodukal aruvikkaattil oonjaalaadumbol ponnushassin maaril veenu paattupaadum njan -haay marathakamanikal kaalilkketti periyaaraayozhukumbol madhumaasathin madiranukarnnu malakal mayangumbol ponnushassin maaril veenu paattupaadum njan -haay vaarmazhavillukal kanakasharangal thoduthuneettumbol kaarmukil maalakal murichu chellum digandarekhayil njan digandarekhayil njan | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കുതിച്ചുപായും കരിമുകിലാകും കുതിരപ്പുറമേറി നീലവാനില്‍ നീളെനീളെ സവാരിചെയ്യും ഞാന്‍ സവാരിചെയ്യും ഞാന്‍ - സവാരിചെയ്യും ഞാന്‍ (കുതിച്ചുപായും ) മഞ്ഞണിഞ്ഞ മാമലര്‍വാടികള്‍ പുഞ്ചിരി തൂകുമ്പോള്‍ കുഞ്ഞിക്കാറ്റിന്‍ കയ്യിലുറങ്ങും താമരവിടരുമ്പോള്‍ പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായു് (2) (കുതിച്ചുപായും ) തരുവല്ലരികള്‍ തളിരുകള്‍ ചൂടി പീലിവിടര്‍ത്തുമ്പോള്‍ കുരുവിക്കൂടുകളരുവിക്കാറ്റില്‍ ഊഞ്ഞാലാടുമ്പോള്‍ പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായു് (2) (കുതിച്ചുപായും ) മരതകമണികള്‍ കാലില്‍കെട്ടി പെരിയാറായൊഴുകുമ്പോള്‍ മധുമാസത്തിന്‍ മദിരനുകര്‍ന്നു മലകള്‍ മയങ്ങുമ്പോള്‍ പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായു് (2) (കുതിച്ചുപായും ) വാര്‍മഴവില്ലുകള്‍ കനകശരങ്ങള്‍ തൊടുത്തുനീട്ടുമ്പോള്‍ കാര്‍മുകില്‍മാലകള്‍ മുറിച്ചുചെല്ലും ദിഗന്തരേഖയില്‍ ഞാന്‍ ദിഗന്തരേഖയില്‍ ഞാന്‍ - ദിഗന്തരേഖയില്‍ ഞാന്‍ (കുതിച്ചുപായും ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവാടി തോറും
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ആകാശവീഥിയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പുലരിപ്പൊന്‍താലവുമേന്തി
- ആലാപനം : എ കെ സുകുമാരന്‍ | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പകരൂ ഗാനരസം
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പണ്ടു പണ്ടൊരു കാട്ടില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍