View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നും ജമന്തിപ്പൂവും ...

ചിത്രംഇരുവട്ടം മണവാട്ടി (2005)
ചലച്ചിത്ര സംവിധാനംആര്‍ സനല്‍
ഗാനരചനബി ആര്‍ പ്രസാദ്‌
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by madhavabhadran on December 18, 2011
 
വാഹു വാഹു ഹോയു്
ഹോയു് ഹായി ഹായി
വാഹു വാഹു ഹോയു്

പൊന്നും ജമന്തിപ്പൂവും കയ്യും കഴുകിത്തൊടും മെയ്യ്
നറും നെയ്യ്
പാലും പഞ്ചാരപ്പാവും കാലും പിടിച്ചു കെഞ്ചും ചേലു്
ചുണ്ടിന്‍ ചേലു്
മയില്‍പ്പിലിമിഴി മിന്നിപ്പാളും
മണിച്ചേലുമൊഴി ചിന്നിത്തൂകും
മനം പോലെ മുടി തിങ്ങും
കന്നിപ്പെണ്ണേ കണ്ണേ പൊന്നേ
പെണ്ണിനുമൊപ്പം മാനം വേണോ
ഇനിമണ്ണും ചാരിക്കൂടാനാണോ
(പെണ്ണിനുമൊപ്പം )

(പൊന്നും )
ധിം ധിനകു് ധിന്‍ ധകു് ധിന്‍ ഹൊയ്യ
ധിം ധിനകു് ധിന്‍ ധകു് ധിന്‍ ധിന്‍
(ധിം)

കുന്നത്തെ പൂവല്ല
കൊമ്പത്തെ കിളിയല്ല
മനസ്സിലെ കണിപ്പൂവിന്‍ കന്നിത്തേനു്
കുന്നത്തൂര്‍ നാടല്ലേ
തച്ചോളിക്കാവല്ലേ
പയറ്റിനി പഠിക്കേണം മങ്കച്ചോടു്
മണിമങ്കയ്ക്കായു് പടവെട്ടാനായു്
അരയന്നപ്പൊന്നും കണിവള്ളം താ
അറപ്പുരക്കിടക്കയില്‍ സരഭില-
വിരിപ്പുകള്‍ വിരിക്കുമെന്‍ മോഹങ്ങള്‍

ഓ (പൊന്നും )

മൊത്തത്തില്‍ കാണേണം
ചന്തത്തിന്‍ കാതലു്
മറിക്കുവാന്‍ വയ്യെന്നായെന്‍ സ്വപ്നത്താളു്
സ്വപ്നത്തില്‍ കാണുമ്പോള്‍ കയ്യെത്തിച്ചാടല്ലേ
കുറുക്കനും പുളിച്ചീടും മുന്തിരിയാണേല്‍
തുളുനാട്ടില്‍ പോയു് പടവെട്ടാനായു്
കടകമഴു്ത്താന്‍ കളിവള്ളം താ
പടിപ്പുരത്തളത്തിലെ തരിളണി-
കരം പിടിച്ചണയ്ക്കുവാന്‍ നേരം പോയു്

ഹാ (പൊന്നും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വീണയാകുമോ
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
വിടരും വര്‍ണ്ണപ്പൂക്കള്‍
ആലാപനം : അഫ്‌സല്‍, വിധു പ്രതാപ്‌   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഗാനമാണു ഞാന്‍
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കണ്ണീരില്‍ പിടയും
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌