View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊമളവല്ലീ ...

ചിത്രംഇമ്മിണി നല്ലൊരാള്‍ (2005)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, രാജേഷ് വിജയ്

വരികള്‍

Lyrics submitted by: Jija Subramanian

Komalavalli nalla thaamarayallee
katturumpinu koottirikkana pennaanu nee
aampalavallee mani poonkula nulli
ampalappuzha paayasathile thenaanu nee
chaanthaninjaatte chankil pottu thottotte
kasave kasaredee sarigamakkarimpe
(Komalavalli...)

Onne kandulloo njaan onne mindiyulloo
anne thottennullinnullil neeye koodeyulloo
onne thottulloo njan onne muthiyulloo
thulli vannoru pullimaaninte kallakkadakkanne
Ullinnullile vennilaavinte vellarippookkarimpe
(Komalavalli...)

Anne chollille njaan ninne kettunnulloo
aarum meettaa veenakkampikal neeye meettulloo
ponneyennalle njaan ninne vilikkulloo
thankamenthinu thaaliykku nee thanne pathara maattille
manchamenthinu manjakkiliye vannallo kalyanam
(Komalavallee...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കോമളവല്ലി നല്ല താമരയല്ലീ
കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ
ആമ്പലവള്ളീ മണി പൂങ്കുല നുള്ളി
അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ
ചാന്തണിഞ്ഞാട്ടെ ചങ്കിൽ പൊട്ടു തൊട്ടാട്ടെ
കസവേ കസറെടി സരിഗമക്കരിമ്പേ
(കോമളവല്ലി..)

ഒന്നേ കണ്ടുള്ളൂ ഞാൻ ഒന്നേ മിണ്ടിയുള്ളൂ
അന്നേ തൊട്ടെന്നുള്ളിനുള്ളിൽ നീയേ കൂടെയുള്ളൂ
ഒന്നേ തൊട്ടുള്ളൂ ഞാൻ ഒന്നേ മുത്തിയുള്ളൂ
തുള്ളി വന്നൊരു പുള്ളിമാനിന്റെ കള്ളക്കടക്കണ്ണേ
ഉള്ളിന്നുള്ളിലെ വെണ്ണിലാവിന്റെ വെള്ളരിപ്പൂക്കരിമ്പേ
(കോമള..)

അന്നേ ചൊല്ലില്ലേ ഞാൻ നിന്നെ കെട്ടുന്നുള്ളൂ
ആരും മീട്ടാ വീണക്കമ്പികൾ നീയേ മീട്ടുള്ളൂ
പൊന്നേയെന്നല്ലെ ഞാൻ നിന്നെ വിളിക്കുള്ളൂ
തങ്കമെന്തിനു താലിയ്ക്ക് നീ തന്നെ പത്തര മാറ്റില്ലേ
മഞ്ചമെന്തിനു മഞ്ഞക്കിളിയേ വന്നല്ലോ കല്യാണം
(കോമള..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂട്ടുകാരീ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഒന്നു കാണുവാന്‍
ആലാപനം : സുജാത മോഹന്‍, സന്തോഷ്‌ കേശവ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
തട്ടണ മുട്ടണ
ആലാപനം : അഫ്‌സല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഒന്നു കാണുവാന്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
തട്ടണ മുട്ടണ
ആലാപനം : ഗംഗ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഒന്ന് കാണുവാൻ എന്ത് രസം
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍