View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എഴാം ബഹറിന്റെ ...

ചിത്രംദൈവനാമത്തില്‍ (2005)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംമഞ്ജരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by vikasvenattu@gmail.com on January 25, 2010

ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
അസര്‍മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
സുന്ദരമാരന്‍ പുതുമണിമാരന്‍
അരങ്ങിന്‍ അരങ്ങായ മാരന്‍
ഓ... അരികില്‍ വരവായി ബീവീ
കാണാന്‍ വരവായി ബീവീ
(ഏഴാം)

തങ്കക്കിനാവിന്‍റെ കളിവള്ളമേറി
കരളിന്‍റെ കരളായ പുതുമാരന്‍ വന്നാല്‍
ആദ്യം നീയെന്തു ചെയ്യും - മണിയറിയില്‍
അവനോടെന്തു നീ കാതില്‍ കൊഞ്ചിച്ചൊല്ലും
മറ്റാരും കാണാതെ മറ്റാരും കേള്‍ക്കാതെ
ഖല്‍ബായ ഖല്‍ബിനു നീയിന്നെന്തു നല്‍കും ബീവി
പറയാനെന്തിനു നാണം മൈക്കണ്ണിയാളേ
(ഏഴാം)

ബദറുല്‍മുനീറിന്‍റെ ബദലായ ഗാനം
ഹുസുനുല്‍‌ജമാലിന്‍‌റെ ഉയിരായ ഗാനം
ഒമര്‍ ഖയാമിന്‍റെ ഭാവന നെയ്തെടുത്ത
ഓമലാളിന്‍ ഓമനപ്പാട്ടിന്‍റെ ഈണം
നിനക്കായ് പാടുമ്പോള്‍ അഴകായ് പാടുമ്പോള്‍
കരിവളക്കൈയ്യടിക്കടീ ഒപ്പനപ്പാട്ടിന്‍റെ റാണീ
പരവശമെന്തിനു പെണ്ണേ പാതിരാപ്പൂവേ
(ഏഴാം)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011

Ezhaam baharinte vaathil thurannole
asarmulla polulla penne
mohabathinninayaaya kanne
sundaramaaran puthumanimaaran
arangin arangaaya maaran
oh..arikil varavaayi beevi
kaanaan varavaayi beevi
(Ezhaam..)

Thankakkinaavinte kalivallameri
karalinte karalaaya puthumaaran vannaal
aadyam neeyenthu cheyyum maniyarayil
avanodenthu nee kaathil konchichollum
mattaarum kaanaathe mattaarum kelkkaathe
khalbaaya khalbinu neeyinnenthu nalkum beevi
parayaanenthinu naanam maikkanniyaale
(Ezhaam..)

Badarul muneerinte badalaaya gaanam
husunool jamaalinte uyiraaya gaanam
omar khayaaminte bhaavana neythedutha
omalaalin omanappattinte eenam
ninakkaay paadumpol azhakaay paadumpol
karivalakkaiyyadikkadee oppanappaattinte rani
paravashamenthinu penne paathiraappoove
(Ezhaam..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അലാമത്ത്‌
ആലാപനം : വി ദേവാനന്ദ്‌   |   രചന : ടി സി അബൂട്ടി ഹാജി   |   സംഗീതം : ടി സി അബൂട്ടി ഹാജി
നസീബുള്ള
ആലാപനം : ഗായത്രി അശോകന്‍   |   രചന :   |   സംഗീതം :
മണിയറയില്‍
ആലാപനം : എ ആര്‍ രെഹന   |   രചന : ഒ വി അബ്ദുള്ള   |   സംഗീതം : ടി സി ഉമ്മര്‍
മാലാഖമാർ
ആലാപനം : ഗായത്രി അശോകന്‍, നൂർജഹാൻ   |   രചന : പി വി മന്‍സൂര്‍   |   സംഗീതം : പി വി മന്‍സൂര്‍
ജിന്നിന്റെ കോട്ട
ആലാപനം : വി ദേവാനന്ദ്‌, പ്രിയംവദ   |   രചന : ഒ വി അബ്ദുള്ള   |   സംഗീതം : ടി സി ഉമ്മര്‍
ഞാലിയലികത്തിട്ടു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന :   |   സംഗീതം :
തന്‍ഹാ തന്‍ഹാ
ആലാപനം : ബോംബെ ജയശ്രീ   |   രചന : റകീബ്   |   സംഗീതം : പ്രവീണ്‍ മണി