View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Valayitta kai ...

MovieAnnorikkal (2005)
Movie DirectorSarathchandran Wayanad
LyricsKaithapram
MusicKaithapram Viswanath
SingersPrathibha
Play Song
Audio Provided by: Sandhya Sasee

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on April 4, 2011

വളയിട്ട കൈ കൊണ്ടു താളമിടാം
കാൽത്തളയിട്ട കാലടിയാലാടി വരാം
വേദനകൾ മറക്കുവാനാടി വരാം
എന്റെ കദനങ്ങൾ മറയ്ക്കുവാൻ പാടി വരാം
കരളെരിഞ്ഞാലുമെനിക്കാടണം
മനസ്സെരിഞ്ഞാലുമെനിക്കാടണം
കദനങ്ങൾ മറന്നു ഞാൻ ആടുമീ വേളയിലെൻ
കൂടെ വാ പാടുവാൻ കൂട്ടുകാരീ
മണിച്ചിലങ്കയിട്ടാടി വാ കൂട്ടുകാരി
(വളയിട്ട..)

പാൽക്കുടം തുളുമ്പുന്ന പൈക്കളുണ്ടെന്റെ കൂടെ
മയില്‍പ്പീലി നിവർത്തുന്ന മാമയിലുണ്ട്
കൂടെ വഞ്ചി നിറച്ചും പൂക്കളുണ്ടെന്റെ കൂടെ
നാടോടി കൂട്ടിനുണ്ടാട്ടിടയന്മാർ
താഴ്വാരക്കുന്നിനെ കുങ്കുമം ചാർത്തുന്ന
മൂവന്തി സൂര്യനുണ്ട് മാമലയിൽ (2)
കൂടെയെനിക്കാടണം കൂട്ടുകാരി
ഇന്നുത്സവം കൂടണം കൂട്ടുകാരി
(വളയിട്ട..)

മകരപ്പൊങ്കൽ ഇന്നു മാട്ടുപ്പൊങ്കൽ
നമ്മൾ മനം മറന്നാടുന്ന മധുരപ്പൊങ്കൽ
മറന്നാലും മറക്കാത്ത നൂറു നൂറോർമ്മകൾ
ചോളവയൽ കതിരുകളായ് ആടും പൊങ്കൽ
കോലങ്ങൾക്കിടയിൽ നമ്മൾ കോലങ്ങൾ പോലെയിന്നു
മനം മറന്നാടുമീ മാമലയിൽ (2)
കൂടെ ഇന്നു കൂടെടീ കൂട്ടുകാരീ
പൊങ്കൽ ഉത്സവം കൂടെടീ കൂട്ടുകാരീ
(വളയിട്ട..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 4, 2011
 
Valayitta kaikondu thaalamidaam
Kaalthalayitta kaaladiayalaadi varaam
Vedanakal marakkuvanaadivaraam
Ente kadanagal marakyuvaan paadi varaam
Karalerinjaalumenikkadanam
Manaserinjaalumenikkadanam
Kadanangal marannadumee velayilen
Koode vaa paaduvaan kootukaari
Manichilangayittadi vaa kootukaari
(Valayitta....)

Paalkudam thulumbunna paikkalundentekoode
Mayilppeeli nivarthunna maamayilundu
Koodevanchi nirachum pookalundente koode
Naadodi kootinundattidayanmaar
Thaazhvaaramkunnine kunkumam charthunna
Moovanthisooryanundu maamalayil (2)
Koodeyenikkadanam kootukaari
Innulsavam koodanam kootukaari
(Valayitta....)

Makarapongal innu maatu pongal
Nammal manam marannadunna madhurapongal
Marannalum marakkatha nooru noorormakal
Cholavayal kathirukalayi aadum pongal
Kolangalkkidayil nammal kolangal poleyinnu
Manam maranaadumee maamalayil(2)
Koode innu koodedee kootukaari
Pongal ulsavam koodedee kootukaari
(Valayitta....)


Other Songs in this movie

Priyadevathe
Singer : MG Sreekumar   |   Lyrics : Kaithapram   |   Music : Kaithapram Viswanath
Velliyaranjaanam
Singer : Ganga, Vidhu Prathap   |   Lyrics : Kaithapram   |   Music : Kaithapram Viswanath
Maattupponkal
Singer : Jyotsna Radhakrishnan   |   Lyrics : Kaithapram   |   Music : Kaithapram Viswanath
Thaarakaraani
Singer : Afsal   |   Lyrics : Kaithapram   |   Music : Kaithapram Viswanath