View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനസം തിരയുവതാരെ ...

ചിത്രംഇന്ദുലേഖ (1967)
ചലച്ചിത്ര സംവിധാനംകലാനിലയം കൃഷ്ണന്‍ നായര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല, കമുകറ

വരികള്‍

Added by Susie on May 22, 2009
മാനസം തിരയുന്നതാരെ
കണ്വ മാമുനി വാണിടും ആശ്രമവാടിയിൽ (മാനസം..)

മാലിനിയൊഴുകും തീരങ്ങളിൽ
പുള്ളിമാനൊടൊന്നായ്‌ വിളയാടി
മാമക ജീവിത സ്വപ്നം മീട്ടും
മാമുനി കന്യക ശകുന്തള

മുന്നിലിരിക്കും രാജകുമാരാ
കന്യക തൻ ഗീതം അറിവീലേ
പിന്നെയുമെന്തിനു മിഴിയിണകൾ
കണ്ണീർ മുത്തുകൾ അണിയുന്നു

സുന്ദര സൂനമതൊന്നു മുകരുവാൻ
എന്നതു കരഗതമായിടുമോ
സൽഗുണശീല മാ സുഹാസലോല
ഇഷ്ടദാഹമേതുമറിഞ്ഞീല

അരുതരുതേ ആശാഭംഗം
പോരൂ പോരൂ നീ
അനുദിനവും ചൊരിയുമീ മൊഴികളിൽ
ഹൃദയമേ മുഴുകി തളരും സഖീ

കുളിരണിയുമൊരുദിനം പുലരവേ
അമൃതൊളികൾ പകരുമോ ഹൃദയമേ
വേദനയകലും നാളതു വരുമോ
മാനസവനിയിൽ മാന്മിഴി വരുമോ

മുകരൂ ഹൃദയം പകരും മധുരം
പുണരൂ പുണരൂ
രമ്യം പ്രണയമധുരം
ചിന്തും ഹൃദയവനിയിൽ
എന്നും പുളകമണിയും
പുണ്യം പുണരും
വർണ്ണം ചൊരിയും
കർണ്ണം കുളിരെ (മാനസം തിരയുനതാരെ..)



----------------------------------

Added by Susie on May 22, 2009
maanasam thirayunnathare
kanwa mamuni vaanidum aasramavaadiyil maanasam

maaliniyozhukum theerangalil
pullimaaanodonnay vilayadi
maamaka jeevitha swapnam meettum
mamnuni kanyaka sakunthala

munnilirikkum raajakumaaraa
kanyaka than geetham ariveelae
pinnayumenthinu mizhiyinakal
kanneer muthukal aniyunnu

sundara soonamathonnu mukaruvaan
ennathu karagathamaayidumo
salgunasheela maa suhaasalola
ishtadaahamethumarinjeela

arutharuthe aashabhangam
poru poru nee
anudinavum choriyumee mozhikalil
hridayame muzhuki thalarum sakhee

kuliraniyumorudinam pularave
amritholikal pakarumo hridayame
vedanayakalum naalathu varumo
maanasavaniyil maanmizhi varumo

mukaru hridayam pakarum madhuram
punaru punaru
ramyam pranayamadhuram
chinthum hridayavaniyil
ennum pulakamaniyum
punyam punarum
varnnam choriyum
karnam kulire (maanasam thirayunathaare..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണെത്താദൂരെ
ആലാപനം : പി ലീല   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്പിളിയേ അരികിലൊന്നു
ആലാപനം : പി ലീല, കമുകറ   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മനുജാ
ആലാപനം : പി എം ഗംഗാധരന്‍   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നാളെ വരുന്നു തോഴി
ആലാപനം : പി ലീല   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വഴിത്താര
ആലാപനം : പി എം ഗംഗാധരന്‍   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൂത്താലിയുണ്ടോ?
ആലാപനം : കമുകറ, കൊച്ചിൻ അമ്മിണി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണീര്‍
ആലാപനം : കൊച്ചിൻ അമ്മിണി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സല്‍ക്കലാദേവിതന്‍
ആലാപനം : കമുകറ, പി എം ഗംഗാധരന്‍, കൊച്ചിൻ അമ്മിണി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വരിവണ്ടേ നീമയങ്ങിവീണു
ആലാപനം : കമുകറ   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി