View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നദിയേ നൈല്‍ നദിയേ ...

ചിത്രംറണ്‍വേ (2004)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംസുജാത മോഹന്‍, വിധു പ്രതാപ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010

അടുത്തൊന്നു വന്നിരുന്നാൽ
മിഴിത്തുമ്പിലുമ്മ വയ്ക്കാം
മനസ്സിന്റെ പാതി തന്നാൽ
വിരൽ കൊണ്ട് മീട്ടി നോക്കാം
നിനക്കെന്റെ മാൻ കിടാവിൽ മഷിക്കൂട്ടു തന്നതാരേ
മറക്കൊത്തൊരോർമ്മ നൽകും മഴത്തെന്നലോ
നദിയേ നൈൽ നദിയേ(2)
പറന്നെന്റെ നെഞ്ചിൽ പാറി വാ
മലരേ മണിമലരേ(2)
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)
ഓ..ഓ..ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ

ഓ ...
പകൽ കാറ്റിലൂയലാടും നിഴൽ പ്രാവു പാറിയോ
നിനക്കായി ഞാനൊരുക്കും മയിൽ കൂടൊരുങ്ങിയോ
ഇലത്താലി ചാർത്താനായ് വിളിക്കുന്നു വേനലോ
കിളിത്തൂവൽ കോർക്കാനായ് കിതച്ചെത്തി തെന്നലോ
മനസ്സേ എൻ മനസ്സേ (2)
പറന്നെന്റെ നെഞ്ചിൽ പാറി വാ
നിലവേ ഇളനിലവേ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)

ഓ ...
തഴപ്പായ നീർത്തി മേലേ മുകില്‍പ്പെണ്ണുറങ്ങിയോ
തിരിത്തുമ്പു താഴ്ത്തി മെല്ലെ മണിത്തിങ്കൾ വന്നുവോ
കുറുമ്പിന്റെ കുഞ്നാറ്റേ കുളിർ വെണ്ണിലാവു ഞാൻ
തുഴഞ്ഞെത്തുമീ കായൽ തുരുത്തിന്റെ തോണി ഞാൻ
മനസ്സേ എൻ മനസ്സേ (2)
പറന്നെന്റെ നെഞ്ചിൽ പാറി വാ
നിലവേ ഇള നിലവേ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)


Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010

Aduthonnu vannirunnaal
Mizhithumpilumma veykkaam
Manassinte paathi thannaal
Viral kondu meetti nokkaam
Ninakkente maankidaavil mashikkoottu thannathaare
marakkaathorormma nalkum mazhathennalo
nadiye nile nadiye nadiye nile nadiye
Parannente nenchil paari vaa
malare manimalare (2)
ushassinte manchal kondu vaa (2)
oh..oh.. ushassinte manchal kondu vaa

Oh..
Pakal kaattilooyalaadum nizhalpraavu paariyo
Ninakkaayi njaanorukkum mayil koodorungiyo
ilathaali chaarthaanaay vilikkunnu venalo
kilithooval korkkaanaay kithachethi thennalo
manasse en manasse (2)
Parannente nenchil paari vaa
nilave Ilanilave
ushassinte manchal kondu vaa (2)

Oh..
Thazhappaaya neerthi mele mukilppennurangiyo
thirithumpu thaazhthi melle manithinkal vannuvo
Kurumpinte kunjaatte kulir vennilaavu njaan
thuzhanjethumee kaayal thuruthinte thoni njaan
manasse en manasse (2)
Parannente nenchil paari vaa
nilave Ilanilave
ushassinte manchal kondu vaa (2)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലരിയില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
പട്ടുവെണ്ണിലാവ്
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സുനന്ദ, സുരേഷ്‌ പീറ്റേഴ്‌സ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ശാബ ശാബ
ആലാപനം : അഫ്‌സല്‍, സുനിത സാരഥി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ഓസലാമാ
ആലാപനം : കാര്‍ത്തിക്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
മിന്നാരപ്പൊന്നല്ലേ
ആലാപനം : സുനിത സാരഥി, സുരേഷ്‌ പീറ്റേഴ്‌സ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കണ്മണിയെ
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ജതി ഡാന്‍സ്‌ [Instrumental]
ആലാപനം :   |   രചന :   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌