View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കേഴാതെ കണ്മണി ...

ചിത്രംജ്ഞാനസുന്ദരി (1961)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ബി ശ്രീനിവാസ്‌

വരികള്‍

Added by devi pillai on April 24, 2010
kezhaathe kanmani nee
thookaathe kannuneer
eeshomishiha than kadhayorthunee
aashwaasam thedu

vishwam namikkunna punyashirassil
mulkkireedam vecha lokamalle
pankilamaakkillen kaikal ee rakthathil
pankillennothi njan peelathose
paapikalennittum sreeyeshunaadhane
krooshikkaan thanneyorungiyille

thadicha kurishuchumannu nadannu
thalarnnuveenu karthaavu
than priya suthane chumbikkaanaay
vembiyananju maathaavu
vaarnnozhukunna viyarpputhudachu
punyam cheytha veronica
athbhuthamaa kailesil kandu
chilpurushan than thiruvadanam

kallanmaarthan naduvil nirthi
karthavine avar kurishetti
kuntham kondaa thiruhridayathe
kuthimurichu ninamootti
arumasisu than jadam madiyilcherth-
alachu kenu pettammaa
kabariladakki kallunirathi
kaaval ninnu dushtanmaar

uyartheneettu moonnaam naalil
ulakin rakshakanaameesho
udichupongiya thejassil
thalakunichuninnu vishwangal

----------------------------------

Added by devi pillai on April 24, 2010
കേഴാതെ കണ്മണി നീ
തൂകാതെ കണ്ണുനീര്‍
ഈശോമിശിഹാ തന്‍ കഥയോര്‍ത്തുനീ
ആശ്വാസം തേടു

വിശ്വം നമിക്കുന്ന പുണ്യശിരസ്സില്‍
മുള്‍ക്കിരീടം വെച്ച ലോകമല്ലേ
പങ്കിലമാക്കില്ലെന്‍ കൈകളീരക്തത്തില്‍
പങ്കില്ലെന്നോതീ ഞാന്‍ പീലാത്തോസ്
പാപികളെന്നിട്ടുംശ്രീയേശുനാഥനെ
ക്രൂശിക്കാന്‍ തന്നെയൊരുങ്ങിയില്ലേ?

തടിച്ച കുരിശുചുമന്നു നടന്നു
തളര്‍ന്നുവീണു കര്‍ത്താവ്
തന്‍ പ്രിയ സുതനെ ചുംബിക്കാനായ്
വെമ്പിയണഞ്ഞു മാതാവ്
വാര്‍ന്നൊഴുകുന്ന വിയര്‍പ്പുതുടച്ചു
പുണ്യംചെയ്ത വെറോണിക്ക
അത്ഭുതമാ കൈലേസില്‍ക്കണ്ടു
ചില്‍പ്പുരുഷന്‍ തന്‍ തിരുവദനം

കള്ളന്മാര്‍തന്‍ നടുവില്‍ നിര്‍ത്തി
കര്‍ത്താവിനെയവര്‍ കുരിശേറ്റി
കുന്തം കൊണ്ടാ തിരുഹൃദയത്തെ
കുത്തിമുറിച്ചു നിണമൂറ്റി
അരുമശിശുതന്‍ ജഡം മടിയില്‍ച്ചേര്‍-
ത്തലച്ചു കേണു പെറ്റമ്മ
കബറിലടക്കി കല്ലുനിരത്തി
കാവല്‍ നിന്നു ദുഷ്ടന്മാര്‍

ഉയര്‍ത്തെണീറ്റു മൂന്നാം നാളില്‍
ഉലകിന്‍ രക്ഷകനാമീശോ
ഉദിച്ചുപൊങ്ങിയ തേജസ്സില്‍ തല
കുനിച്ചുനിന്നു വിശ്വങ്ങള്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിണ്ടാത്തതെന്താണ്
ആലാപനം : കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പറന്നു പോയോ
ആലാപനം : കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒന്നു ചിരിക്കൂ
ആലാപനം : പി ലീല, കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പനിനീര്‍ മലരിനൊരിതള്‍
ആലാപനം : കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആവേ മരിയ
ആലാപനം : പി ലീല, കോറസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാതാവേ ദൈവമാതാവേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്മ കന്യാമണി തന്റെ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മിണ്ടാത്തതെന്താണ് (ബിറ്റ്)
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വേദനകള്‍ കരളിന്‍ വേദനകള്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ടാ നല്ലൊരു ചേട്ടാ
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കോട്ടയം ശാന്ത   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അപ്പനിപ്പം വരും
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി