View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജുണിലെ നിലാമഴയില്‍ ...

ചിത്രംനമ്മള്‍ തമ്മില്‍ (ഫിഫ്റ്റി ഫിഫ്റ്റി) (2009)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Jija Subramanian

Junile nilaamazhayil naanamaay nananjavale
oru lolamaam naruthulliyaay (2)
Ninte nerukayil urukunnathen hrudayam
(Junile...)

Paathi chaarum ninte kannil neelajaalakamo
maanju pokum maarivillin mouna gopuramo
pranayam thulumpum ormmayil
veruthe thurannu thannu nee
nananju nilkkumazhake
nee enikku punaraan maathram
(Junile....)

Nee mayangum manjukooden mookamaanasamo
nee thalodum nertha viralil soorya mothiramo
ithalaayi virinja poovukal
hrudayam kavarnnu thannu nee
orungi nilkkumazhake
neeyenikku nukaraan maathram
(Junile...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായി (2)
നിന്‍റെ നെറുകയിലുരുകുന്നതെന്‍ ഹൃദയം
(ജൂണിലെ)

പാതിചാരും നിന്‍റെ കണ്ണില്‍ നീലജാലകമോ
മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ
പ്രണയം തുളുമ്പും ഓര്‍മ്മയില്‍
വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്‍ക്കുമഴകേ
നീ എനിക്കു പുണരാന്‍ മാത്രം
(ജൂണിലെ)

നീ മയങ്ങും മഞ്ഞുകൂടെന്‍ മൂകമാനസമോ
നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ
ഇതളായി വിരിഞ്ഞ പൂവുകള്‍
ഹൃദയം കവര്‍ന്നു തന്നു നീ
ഒരുങ്ങി നില്‍ക്കുമഴകേ
നീയെനിക്കു നുകരാന്‍ മാത്രം
(ജൂണിലെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയനേ ഉറങ്ങിയില്ലേ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഉയിരേ ഉറങ്ങിയില്ലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പൊട്ടു തൊട്ടു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ജുണിലെ നിലാമഴയില്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കബഡി കബഡി
ആലാപനം : അഫ്‌സല്‍, റിമി ടോമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
സിയോണ
ആലാപനം : രഞ്ജിനി ജോസ്‌, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍