View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാമഴയിലെ (m) ...

ചിത്രംമയിലാട്ടം (2004)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010

മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ
പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും
ഞെട്ടിട്ടും മൊട്ടിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ
മുറ്റത്തെത്തൈമാവിൽ
തെന്നൽ പാട്ടു മൂളുമ്പോൾ ആരാരും കാണാത്ത തൈമുല്ല
കാറ്റായ് ഞാൻ
കസ്തൂരിക്കാവോരം പൂക്കും
(മഞ്ഞു മാമഴയിലെ..)

തൈമാസം കുങ്കുമപ്പൂവാസം വന്നെന്നെ
മാലേയം കൊണ്ടു മൂടും
താംബാലം ചന്ദനത്താംബൂലം തന്നെന്നെ
മാംഗല്യത്താലമാക്കും
പൊഴിയാത്ത കണിമഴയായ് പതിയെ മനസ്സിൽ കസവു ഞൊറിയും
എഴുതാക്കണ്ണിൽ കനവേകാൻ മഷി തേയ്ക്കുന്നു പൂമാനം
ഒരു കുളിരോലക്കിളിയായ് ഞാൻ മാറാം
(കുഞ്ഞുമാമഴയിലെ..)

വാർത്തിങ്കൾ ചന്ദനപ്പൂന്തെന്നൽ വന്നെന്നെ
നീഹാരം കൊണ്ടു മൂടും
പാൽത്തെന്നൽ മഞ്ഞണിപ്പൂന്തെന്നൽ കൊണ്ടെന്റെ
മാറോരം മഞ്ഞളാടും
പറയാത്ത പഴമൊഴിയായ് പതിയെ കൊലുസ്സിൻ മണികളാരും
കാണാതെക്കൊട്ടിപ്പാടാനൊരു കുളിരാവുന്നു കാർമേഘം
ഒരു കുറുവാലിക്കിളിയായ് ഞാൻ മാറാം
(ചില്ലുമഴയിലെ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010

Maamazhayile pooveyiline njaan paadiyunarthum puzha
paalkkudavumaay kaalthalayumaay then thediyozhukum
njettittum mottittum manjin mulla pookkumpol
muttathe thaimaavil
thennal paattu moolumpol aaraarum kaanaatha thaimulla
kaattaay njaan
kasthoorikkaavoram pookkum
(Manju maamazhayile..)

Thaimaasam kunkumappoovaasam vannenne
maaleyam kondu moodum
thaambaalam chandana thaamboolam thannenne
mamgalyathaalamaakkum
pozhiyaatha kanimazhayaay pathiye manassil kasavu njoriyum
ezhuthaakkannil kanivekaan mashi theykkunnu poomaanam
oru kulirolakkiliyaay njaan maaraam
(Kunju maamazhayile..)

Vaarthinkal chandanappoonthennal vannenne
neehaaram kondu moodum
paalthennal manjanippoonthennal kondente
maaroram manjalaadum
parayaatha pazhamozhiyaay pathiye kolussin manikalaarum
kaanaathe kottippaadaanoru kuliraavunnu kaarmegham
oru kuruvaalikkiliyaay njaan maaraam
(Chillumaamazhayile...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമഴയിലെ (f)
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
മാട്ടുപ്പെട്ടി കോയിലിലെ
ആലാപനം : അഫ്‌സല്‍, ചിത്ര അയ്യർ‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
തക്കിട തരികിട (കച്ച കെട്ടിത്താടാ)
ആലാപനം : എം ജി ശ്രീകുമാർ, ജയറാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കാറ്റാടിക്കിളിയെ വാ
ആലാപനം : കെ എസ്‌ ചിത്ര, വി എം അജിത്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
മുത്തുമണിയേ മുത്തം വെച്ചുക്കോ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍