View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതിലേ നീ എന്തേ വന്നില്ല ...

ചിത്രംമഞ്ഞുപോലൊരു പെണ്‍കുട്ടി (2004)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, കാര്‍ത്തിക്

വരികള്‍

Added by Kalyani on November 6, 2010

ഇതിലേ നീ എന്തേ വന്നില്ലാ..
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ
പറയാതെന്‍ പിറകില്‍ നിന്നില്ലാ..
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ..
ഓ..നൂറു കിനാവുകള്‍ ഓ..നൂറു നിറങ്ങളായ്‌
ഓമലേ....
ഇതിലേ നീ എന്തേ വന്നില്ലാ
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ
പറയാതെന്‍ പിറകില്‍ നിന്നില്ലാ
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ..
ഓ..നൂറു കിനാവുകള്‍ ഓ..നൂറു നിറങ്ങളായ്‌....

പകല്‍ മായും നേരത്തു് തിരയെണ്ണിത്തിരയെണ്ണി
കടലോരത്തലയാന്‍ നീ വന്നില്ലാ...
വെറുതെയെന്‍ മുടിയിഴയില്‍ വിരലോടിച്ചോടിച്ചു്
പറയരുതാക്കാര്യം കാതില്‍ ചൊല്ലീല്ലാ
വെയില്‍ ചായും കുന്നിന്മേല്‍ മഴ ചാറും നേരം
മഴവില്ലിന്‍ പീലി പെറുക്കാനെത്തീലാ...
ഒരു മുകിലിന്‍ മോഹങ്ങള്‍ അനുരാഗം ചൂടും
ആകാശത്താഴ്വരയില്‍ നീ വന്നില്ലാ..
ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ്‌
ഓമലേ.....

മൌനത്തിന്‍ ആഴത്തില്‍ അളവില്ലാ സ്വപ്‌നങ്ങള്‍
കൈക്കുമ്പിള്‍ നിറയെ കോരിയെടുക്കാം
പ്രണയത്തിന്‍ നീലിമയില്‍ എന്തേ നീ വന്നില്ലാ
എന്നോടൊത്തിതു വഴി നീ വന്നില്ലാ...
ഒരു പൂവിന്നിഷ്ടങ്ങള്‍ കുളിര്‍ ചൂടും നേരം
പുലര്‍മഞ്ഞിന്‍ തൂവലുമായ് നീ വന്നില്ലാ..
കിളിവാതില്‍ ചാരാതെ മിഴി രണ്ടും നീട്ടി
എതിര്‍ വാനച്ചന്ദ്രിക പോല്‍ നീ നിന്നില്ലാ
ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ്‌
ജീവനേ...

ഇതിലേ നീ എന്തേ വന്നില്ലാ..
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ..
പറയാതെന്‍ പിറകില്‍ നിന്നില്ലാ
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ...
മിഴിയറിയാതെ....മൊഴിയറിയാതെ
കരളുകളേതോ മധുരം തേടുമ്പോള്‍ ...
ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ്‌ ..

 

Added by Kalyani on November 6, 2010

Ithile nee enthe vannillaa...
oru kaattin kanavaay maanjillaa
parayaathen pirakil ninnillaa...
ariyaathen nizhalaay chernillaa
Ohh..nooru kinavukal Ohh..nooru nirangalaay..
omale.....
ithile nee enthe vannillaa...
oru kaattin kanavaay maanjillaa
parayaathen pirakil ninnillaa...
ariyaathen nizhalaay chernillaa
Ohh..nooru kinavukal Ohh.. nooru nirangalaay..

pakal maayum nerathu thirayennithirayenni
kadalorathalayaan nee vannillaa
verutheyen mudiyizhayil viralodichodichu
parayaruthaakkaryam kaathil cholleellaa
veyil chaayum kunninmel mazha chaarum neram
mazhvillin peeli perukkanetheellaa
oru mukilin mohangal anuraagam choodum
akaasha thaazhvarayil nee vannillaa
ohh..nooru kinaavukal ohh..nooru nirangalaay
omale.....

maunathin aazhathil alavillaa swapnangal
kaikkumbil niraye koriyedukkaam
pranayathin neelimayil enthe nee vannillaa
ennodothithu vazhi nee vannillaa
oru poovinnishtangal kulir choodum neram
pularmanjin thoovalumaay nee vannillaa
kilivaathil chaaraathe mizhi randum neetti
ethir vaana chandrika pol nee ninnillaa
ohh.. nooru kinavukal ohh.. nooru nirangalaay
jeevane........

ithile nee enthe vannillaa...
oru kaattin kanavaay maanjillaa
parayaathen pirakil ninnillaa...
ariyaathen nizhalaay chernillaa
mizhiyariyaathe....mozhiyariyaathe
karalukal etho madhuram thedumpol...
ohh..nooru kinavukal ohh.. nooru nirangalaay..


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാശ്മീരസന്ധ്യേ
ആലാപനം : ഗംഗ, ശങ്കര്‍ മഹാദേവന്‍   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കാശ്മീരസന്ധ്യേ (m)
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മഞ്ഞു പോലൊരു പെണ്‍കനവു
ആലാപനം : പി ജയചന്ദ്രൻ, ജോര്‍ജ്ജ്‌ പീറ്റര്‍, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
am i dreaming
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ഷെല്‍ട്ടണ്‍ പിന്യാരോ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കൈ നിറയെ കടം തരുമോ
ആലാപനം : സുജാത മോഹന്‍, ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഇതിലേ നീ എന്തേ വന്നില്ല
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌