View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെന്നലിലെ ...

ചിത്രംകണ്ണിനും കണ്ണാടിക്കും (2004)
ചലച്ചിത്ര സംവിധാനംസുന്ദർദാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010

തെന്നലിലെ തേന്മഴയിൽ നനുനനെ നനയാല്ലോ
മിന്നലിലെ വാർമുകിലായ് കുനുകുനുകുനെ കുളിരാല്ലോ (2)
നിലാവിന്റെ തെല്ലേ നിനക്കുള്ളതല്ലേ
കിനാവിന്റെ കാറ്റിൽ തുറക്കുന്ന വാതിൽ
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയിൽ കുരുന്നുമായ്
(തെന്നലിലെ.....)

വളക്കൈയ്യിൽ രണ്ടും കിളിക്കൊഞ്ചലില്ലേ
തളക്കാൽത്തിടമ്പിൽ തളത്താളമില്ലേ
തുളുമ്പാത്ത തൂവൽ തഴപ്പായയില്ലേ
മയങ്ങാത്ത മാമ്പൂ തണുപ്പൊന്നുമില്ലേ
ശരറാന്തൽ പോലെ മിഴി രണ്ടുമില്ലേ
ശശികാന്തം പോലെ ചിരിനാളം പെണ്ണേ
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയിൽ കുരുന്നുമായ്
(തെന്നലിലെ.....)

വലം നെഞ്ചിലേതോ വയല്‍പ്പൂക്കൾ പൂക്കും
മയില്‍പ്പീലി മഞ്ഞിൽ വെയിൽത്തുമ്പി തുള്ളും
നിനക്കെന്റെ പാട്ടിൻ നിലാവൊച്ച കേൾക്കാം
നിലയ്ക്കാത്തൊരേതോ നിറച്ചാർത്തു കാണാം
മണിമേഘപ്രാവിൻ ചിറകേറിപോകാം
നിറവാനിൽ പാറാം നറുതിങ്കൾ തേടാം
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയിൽ കുരുന്നുമായ്
(തെന്നലിലെ.....)

Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010

Thennalile thenmazhayil nanunane nanayaallo
minnalile vaarmukilaay kunukunukune kuliraallo (2)
Nilaavinte thelle ninakkullathalle
kinaavinte kaattil thurakkunna vaathil
varoo vaanampaadi poomaine
kurukaam kuyilkurunnumaay
(Thennalile...)

Valakkaiyyil randum kilikkonchalille
Thalakkaalthidampil thalathaalamille
Thulumpaatha thooval thazhappaayayille
Mayangaatha maampoo thanupponnumille
shararaanthal pole mizhi randumille
shashikaantham pole chirinaalam penne
varoo vaanampaadi poomaine
kurukaam kuyilkurunnumaay
(Thennalile...)

Valamnenchiletho vayalppookkal pookkum
mayilppeeli manjil veyilthumpi thullum
ninakkente paattin nilaavocha kelkkaam
nilakkaathoretho nirachaarthu kaanaam
niravaanil paaraam naruthinkal thedaam
varoo vaanampaadi poomaine
kurukaam kuyilkurunnumaay
(Thennalile...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാരിക്കൊളുന്തേ മണക്കണതെന്ത്
ആലാപനം : കലാഭവന്‍ മണി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
തനിച്ചിരിക്കുമ്പം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കൈതൊഴാം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
നിലാക്കിളീ
ആലാപനം : രമേഷ്‌ മുരളി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
പച്ചകിളീ പാടു
ആലാപനം : കെ കെ നിഷാദ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
തനിച്ചിരിക്കുമ്പം (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
തെന്നലിലെ (f)
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
തനിചിരിക്കുമ്പം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍