

ആരാരുമറിയാതെ ...
ചിത്രം | അകലെ (2004) |
ചലച്ചിത്ര സംവിധാനം | ശ്യാമപ്രസാദ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on September 5, 2010 ആരാരുമറിയാതെ അവളുടെ നെറുകയില്‍ ആയിരം കൈവിരലാലെ അകലെ നിന്നിന്നലെ തഴുകിയിരുന്നുവോ അഴകാര്‍ന്ന സൂര്യവാല്‍സല്യം അറിയാത്ത സ്നേഹവാല്‍സല്യം (ആരാരുമറിയാതെ...) മഴയുടെ താരാട്ടില്‍ മനസ്സു തുറക്കുന്ന കനവിന്റെ കടലിനെ പോലെ ഇനിയുമുറങ്ങാതെ കാത്തുനില്‍പ്പാണു നീ ഇത്തിരി ഈറന്‍ നിലാവിനായി ഇളനീര്‍ തുള്ളി നിലാവിനായി (ആരാരുമറിയാതെ....) തുഴയുടെ തുമ്പാലെ കടവിലടുക്കുന്ന കാറ്റുപായ് വഞ്ചിയെപ്പോലെ ഒരു തിരിത്തുമ്പുമായ് ദൂരത്തു മിന്നുമീ ചെറു ശരറാന്തല്‍ എന്നപോലെ വെറുതെ മൂകമായ് എരിയുന്നു നീ (ആരാരുമറിയാതെ.. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 30, 2010 aarrarumariyaathe avalude nerukayil aayiram kaiviralaale akale ninninnale thazhukiyirunnuvo azhakaarnna sooryavaalsalyam ariyaatha snehavaalsalyam (aaraarumariyaathe...) mazhayude thaaraattil manassu thurakkunna kanavinte kadalineppole iniyumurangaathe kaathunilpaanu nee ithiri eeran nilaavinaayi ilaneer thulli nilaavinaayi (aaraarumariyaathe...) thuzhayude thumpaale kadaviladukkunna kaattupaay vanchiyeppole oru thiri thumpumaay doorathu minnumee cheru shararaanthal enna pole veruthe mookamaay eriyunnu nee (aaraarumariyaathe...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അകലേ അകലേ
- ആലാപനം : കാര്‍ത്തിക് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- പ്രാവുകള്‍
- ആലാപനം : ചിന്‍മയി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ഷാരോണിലെ
- ആലാപനം : പ്രീത കണ്ണൻ, വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- നീ ജനുവരിയില്‍ വിരിയുമൊ (റോസ് ബ്ല്യൂ
- ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- പിന്നെയുമേതൊ
- ആലാപനം : എം ജയചന്ദ്രന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- പ്രണയിനീ ഞാന്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- അകലെ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- നിറ സന്ധ്യ നിഴല്‍ സന്ധ്യേ
- ആലാപനം : ഗംഗ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍