കണ്ണിന്റെ കണ്ണല്ലെ ...
ചിത്രം | അഗ്നിനക്ഷത്രം (2004) |
ചലച്ചിത്ര സംവിധാനം | കരീം |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ എസ് ചിത്ര, ബിജു നാരായണന് |
വരികള്‍
Added by madhavabhadran on February 7, 2010 കണ്ണിന്റെ കണ്ണല്ലേ കള്ളിപ്പെണ്ണ് കണ്ടാലും തീരില്ലേ കള്ളക്കണ്ണാ കല്യാണം ആയല്ലോ പൊന്നോണം പോയല്ലോ നെഞ്ചിന് ചേലില് പൊന്നിന് നൂല് മങ്ങിപ്പോയല്ലോ ആ........ തെക്കൂന്നു വടക്കോട്ട് ഉടുക്കുമായ് പോകും തച്ചോളി കഥയിലെ വരിനെല്ലിന്കാറ്റേ പച്ചോലക്കുറിമാനം വരച്ചൊന്നു തന്നാല്‍ മറ്റാരും അറിയാതെ കൊടുക്കാമോ കാറ്റേ പിച്ചകവള്ളികള് പൂ വിതറും തെക്കിനിയില്‍ ഞാന്‍ വന്നല്ലോ തൊട്ടയല്‍വീട്ടിലെ മുത്തശ്ശിമാര്‍ തൊട്ടുനുണഞ്ഞതു കഥയാകും മിഴിരണ്ടും പറയുന്നേ കള്ളിപ്പെണ്ണിന് മോഹം (കണ്ണിന്റെ) നംതനം തന തംതനം ആ.. നെറ്റിയില്‍ ഇലക്കുറിച്ചുരുള്മുടിത്തുമ്പില് മുറ്റത്തെ തുളസിപ്പൂങ്കതിരൊന്നു ചൂടി സ്വപ്നങ്ങളുറങ്ങുമെന് കരളിന്റെയുള്ളിൽ എത്തി നീ പുലര്‍മഞ്ഞിന്‍ ഇളവെയില് പോലെ വൃശ്ചികരാവിലെ വാര്മതിതന് കച്ചയഴിഞ്ഞു നിലാവായി പിച്ചള തേച്ചുമിനുക്കിയൊരു മച്ചറവാതില് തുറന്നു തരൂ തിരുനെറ്റിക്കുറി മാഞ്ഞു വാനില്‍ ചായും തിങ്കള്‍ (കണ്ണിന്റെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യാത്രയായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രവീന്ദ്രന്
- കുന്നിന്മേലേ
- ആലാപനം : രാധിക തിലക് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രവീന്ദ്രന്
- പേരു ചൊല്ലാം (D)
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രവീന്ദ്രന്
- ഇലക്കുമ്പിളില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രവീന്ദ്രന്
- പേരു ചൊല്ലാം (f)
- ആലാപനം : കെ എസ് ചിത്ര | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രവീന്ദ്രന്