View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പേരു ചൊല്ലാം (D) ...

ചിത്രംഅഗ്നിനക്ഷത്രം (2004)
ചലച്ചിത്ര സംവിധാനംകരീം
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര, ബിജു നാരായണന്‍

വരികള്‍

Added by madhavabhadran on February 7, 2010

പേരു ചൊല്ലാം കാതില്‍
രുദ്ര...രുദ്ര...രുദ്ര..
ഉം.........
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
പുലരി പുള്ളോര്‍ പാടുകയല്ലോ പൂവില്‍ പൂങ്കാറ്റില്‍‌
പുല്ലില്‍ പുതുനാമ്പില്‍ തറവാടിന്‍ പുണ്യഗീതം
പേരു ചൊല്ലാം കാതില്‍ കാതില്‍
സ്നേഹമന്ത്രം പോലെ

എത്ര പ്രാര്‍ത്ഥനകള്‍ എത്ര രാത്രിയുടെ സ്വപ്നമാണു നീ മുത്തേ
പുഴയില്‍ ആയിരം മലരുപോലിന്നു ഒഴുകി നിളയായി കാലം
ചലനമാണു പരിണാമം പ്രകൃതിതന്‍ വരദാനം
അരിയോരമ്പിളിത്തളികയേകുവാന്‍ വരികയാണീരാവു ചാരേ
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ

ചിത്രലേഖനം ചെയ്ത സംസ്ക്കാരമുദ്രയാണു നീ മുത്തേ
അകലെ വാനിന്‍റെ ചരിവില്‍ താരകല്‍ തിരികള്‍ താഴ്ത്തിയ നേരം
മകരമഞ്ഞു പൊഴിയുമ്പോള്‍ നിന്മിഴികള്‍ പൂട്ടി മയങ്ങു
ഇനിയൊരു ജന്മം തരികയാണെങ്കില്‍ ഇവളെ വേണം എന്‍ മകളായ്

പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
പുലരി പുള്ളോര്‍ പാടുകയല്ലോ പൂവില്‍ പൂങ്കാറ്റില്‍‌
പുല്ലില്‍ പുതുനാമ്പില്‍ തറവാടിന്‍ പുണ്യഗീതം
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 14, 2010

Peru chollaam kaathil
Rudra rudra rudra…
Um..

Peru chollaam kaathil snehamanthram pole
Pulari pullor paadukayallo poovin poonkaatil
Pullin puthunaampil tharavaadin punyageetham
(Peru chollaam kaathil…)

Ethra praarthanakal ethra raathriyude swapnamaanu nee muthe
Puzhayilaayiram malaru polinnu ozhuki nilayaay kaalam
Chalanamaanu parinaamam prakruthi thanna varadaanam
Ariyorampili thalikayekuvaan varikayaaniravu chaare
(Peru chollaam kaathil…)

aa..aa…dha dha ni dha pamarima papadhapa
magariga gagamaga risanidha gamapasa ma

chithralekhanam cheytha samskaara mudrayaanu nee muthe
akale vaaninte charivil thaarakal thirikal thaazhthiyaa neram
makaramanju pozhiyumpol ninmizhikal pootti mayangngoo
iniyumoru janmam tharikayaanenkil ivale venam en makalaay
(Peru chollaam kaathil…)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണിന്റെ കണ്ണല്ലെ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രവീന്ദ്രന്‍
യാത്രയായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രവീന്ദ്രന്‍
കുന്നിന്‍മേലേ
ആലാപനം : രാധിക തിലക്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രവീന്ദ്രന്‍
ഇലക്കുമ്പിളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രവീന്ദ്രന്‍
പേരു ചൊല്ലാം (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രവീന്ദ്രന്‍