വിഘ്നങ്ങളൊക്കെയും ...
ചിത്രം | വിയര്‍പ്പിന്റെ വില (1962) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | വി ദക്ഷിണാമൂര്‍ത്തി |
വരികള്‍
Lyrics submitted by: Sreedevi Pillai Vighanangalokkeyum theertharuleedunna vijnjaanamoorthi ganapathi thampuraan ullathil vannu vilangi oru kochu thullalu thullaan anugrahikkename aayittumalla padhichathu konduma llaasha kondaanennarinju kollename aashaanithathonnu gunam varuthename naattil nadannoru kadhayaanaarum kettillenkil payyepparayaam Kettiya pennineyittechodiya kuttappan than kadhayaanallo kondal kaarani veniyoruthiyi lundaayavanoru kampamorikkal penninaduthavanodiyananju Ullilirippu thurannu paranju penninumulliloraasha mulachu pennintammaykkum bodhichu ammayumachanumaalochichu sammanthathinu naalumurachu kottum kuravayum aarppum viliyumaay naattukaar kaanke pudava koduthudan veettilekkethuvaanaayittu bhaaryayum koottarumaayi thirichu kuttappanum vazhiyil vechaa pennu paranju kuzhayunnallo kaaryam koove njaanumoraanaay maariya lakshana maanallo punarenthinu vendoo! Idiyettathu pol puthumaappala penkodiye onnu thirinjadha nokki saariyuduthoru purushan thannude bhaaryaa sthaanathangine nilpoo maar parannu meesha valarnnu maarippoyi pennin roopam ittechodiya kuttappaneyee naattil pinne kandittilla | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിഘ്നങ്ങളൊക്കെയും തീര്‍ത്തരുളീടുന്ന വിജ്ഞാനമൂര്‍ത്തി ഗണപതിത്തമ്പുരാന്‍ ഉള്ളത്തില്‍ വന്നു വിളങ്ങി ഒരു കൊച്ചു തുള്ളലുതുള്ളാന്‍ അനുഗ്രഹിക്കേണമേ ആയിട്ടുമല്ല പഠിച്ചതുകൊണ്ടുമ - ല്ലാശകൊണ്ടാണെന്നറിഞ്ഞു കൊള്ളേണമേ ആശാനിതതൊന്നു ഗുണം വരുത്തേണമേ നാട്ടില്‍ നടന്നൊരു കഥയാണാരും കേട്ടില്ലെങ്കില്‍ പയ്യപ്പറയാം കെട്ടിയ പെണ്ണിനെയിട്ടേച്ചോടിയ കുട്ടപ്പന്‍ തന്‍ കഥയാണല്ലോ കൊണ്ടല്‍കാറണിവേണിയൊരുത്തിയി - ലുണ്ടായവനൊരു കമ്പമൊരിക്കല്‍ പെണ്ണിനടുത്തവനോടിയണഞ്ഞു ഉള്ളിരിപ്പു തുറന്നു പറഞ്ഞു പെണ്ണിനുമുള്ളിലൊരാശമുളച്ചു പെണ്ണിന്റമ്മയ്ക്കും ബോധിച്ചു അമ്മയുമച്ഛനുമാലോചിച്ചു സമ്മന്തത്തിനു നാളുമുറച്ചു കൊട്ടുംകുരവയും ആര്‍പ്പും വിളിയുമായു് നാട്ടുകാര്‍ കാണ്‍കെ പുടവ കൊടുത്തുടന്‍ വീട്ടിലേക്കെത്തുവാനായിട്ടു ഭാര്യയും കൂട്ടരുമായി തിരിച്ചു കുട്ടപ്പനും വഴിയില്‍വെച്ചാ പെണ്ണു പറഞ്ഞു കുഴയുന്നല്ലോ കാര്യം കൂവേ ഞാനുമൊരാണായി മാറിയ ലക്ഷണ - മാണല്ലോ പുനരെന്തിനുവേണ്ടു! ഇടിയേറ്റതു പോല്‍ പുതുമാപ്പള പെണ്‍ - കൊടിയെ ഒന്നു തിരിഞ്ഞഥ നോക്കി സാരിയുടുത്തൊരു പുരുഷന്‍ തന്നുടെ ഭാര്യാസ്ഥാനത്തങ്ങനെ നില്‍പൂ മാര്‍ പരന്നു മീശ വളര്‍ന്നു മാറിപ്പോയി പെണ്ണിന്‍ രൂപം ഇട്ടേച്ചോടിയ കുട്ടപ്പനെയീ - നാട്ടില്‍ പിന്നെ കണ്ടിട്ടില്ല |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കമനീയ കേരളമേ [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓമനക്കണ്ണാ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൊച്ചു കുരുവി വാ വാ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വരുമോ വരുമോ ഗോകുലപാല
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കമനീയ കേരളമേ
- ആലാപനം : പി ലീല, രേണുക | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മുന്നോട്ടു പോകു സഹജാ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൂട്ടിലേ കിളിയാണു ഞാന്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തേടിത്തേടിയലഞ്ഞു ഞാന്‍
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇളംകാവില്‍ ഭഗവതി
- ആലാപനം : കോറസ്, രേണുക, വിനോദിനി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി