കളിചിരിമാറാത്ത പെണ്ണെ ...
ചിത്രം | ഉദ്യോഗസ്ഥ (1967) |
ചലച്ചിത്ര സംവിധാനം | പി വേണു |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on May 2, 2009 കളിച്ചിരി മാറാത്ത പെണ്ണെ കവിളിണ ചുവന്നിട്ടും കടമിഴി കറുത്തിട്ടും കളിച്ചിരി മാറാത്ത പെണ്ണെ മലരമ്പന്നായിരം മണിവില്ലൊടിഞ്ഞല്ലോ! കവിളത്തു മഴവില്ലു വിരിഞ്ഞല്ലോ മധുരിത ജീവിത മാകന്ദ വനികയിൽ മധുമാസപ്പുലർക്കാലം അണഞ്ഞല്ലോ (കളിച്ചിരി) കടമിഴിത്തടാകത്തിൽ കരിമീനിളകിയല്ലോ അധരത്തിൽ തേനലകൾ തുളുമ്പിയല്ലോ മലരിതൾ പോലുള്ള മനസ്സിന്നകത്തുനിന്നും അനുരാഗസംഗീതം ഉതിർന്നല്ലോ (കളിച്ചിരി) ---------------------------------- Added by Susie on May 2, 2009 kalichiri maaraatha penne kavilina chuvannittum kadamizhi karuthittum kalichiri maaraatha penne malarambannayiram manivillodinjallo! kavilathu mazhavillu virinjallo madhuritha jeevitha maakandavanikayil madhumaasappularkaalam ananjallo kadamizhithadaakathil karimeenilakiyallo adharathil thenalakal thulumbiyallo malarikal polulla manassinnakathuninnum anuraagasangeetham uthirnnallo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശരണം നിന്‍ ചരണം
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- മാന്‍ കിടാവിനെ
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- അനുരാഗഗാനം പോലെ
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- എഴുതിയതാരാണ്
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- തങ്കം വേഗം [രാരീരാരോ]
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്