View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിരിയെരിയുന്ന ...

ചിത്രംഗൗരീശങ്കരം (2003)
ചലച്ചിത്ര സംവിധാനംനേമം പുഷ്പരാജ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 28, 2010


ഓം.....ഓം....ഓം.....
ഭജാമ്യഹം നമാമ്യഹം സ്മരാമ്യഹം വദാവ്യഹം
നിരാമയം നിരന്തരം ചിരം

തിരിയെരിയുന്നൊരു സൂര്യന്‍
ദൂരേ തിരയുടെ തേങ്ങലില്‍ വീണു
പകലിനെ നോക്കിക്കരയാന്‍
പാവം പാര്‍വ്വണചന്ദ്രന്‍ മാത്രം
ഓ....
തിരിയെരിയുന്നൊരു സൂര്യന്‍
ദൂരേ തിരയുടെ തേങ്ങലില്‍ വീണു

കളപ്പുരക്കോണില്‍ ഒരു കുഞ്ഞിക്കിളിയായി
കുറുകുന്ന നൊമ്പരമേ
കരിയിലമൂടുമീ കാവിലേ അരയാലില്‍
ഇണയുടെ കാവല്‍ച്ചിറകെവിടേ
ഇന്നു നിന്‍ മനസ്സിലെ മഴയെവിടേ

തിരിയെരിയുന്നൊരു സൂര്യന്‍
ദൂരേ തിരയുടെ തേങ്ങലില്‍ വീണു

ഭജാമ്യഹം നമാമ്യഹം സ്മരാമ്യഹം വദാവ്യഹം
നിരാമയം നിരന്തരം ചിരം

ഇലപ്പുല്ലുപായില്‍ തനിച്ചിരിക്കുന്നു നീ
ഒരു സ്വര്‍ണ്ണ നാഗിണിയായി
തപസ്സിന്‍റെ ദാനമാം ശിരസ്സിന്‍റെ മാണിക്യം
മനസ്സിന്‍റെ കാട്ടില്‍ കളഞ്ഞുവെന്നോ
ഇന്നു നീ ഏകയായി കരഞ്ഞുവെന്നോ

തിരിയെരിയുന്നൊരു സൂര്യന്‍
ദൂരേ തിരയുടെ തേങ്ങലില്‍ വീണു
പകലിനെ നോക്കിക്കരയാന്‍
പാവം പാര്‍വ്വണചന്ദ്രന്‍ മാത്രം
ഓ......
തിരിയെരിയുന്നൊരു സൂര്യന്‍
ദൂരേ തിരയുടെ തേങ്ങലില്‍ വീണു


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011

Om..om..om.
bhajaamyaham namaamyaham smaraamyaham vadaavyaham
niraamayam nirantharam chiram

Thiriyeriyunnoru sooryan
doore thirayude thengalil veenu
pakaline nokkikkarayaan
pavam paarvanachandran maathram
(Thiriyeriyunnoru.....)

Kalappurakkonil oru kunjikkiliyaay
kurukunna nomparame
kariyila moodumee kaavile arayaalil
inayude kaavalchirakevide
innu nin manassile mazhayevide
(Thiriyeriyunnoru.....)

Ilappullupaayil thanichirikkunnu nee
oru swarnna naaginiyaay
thapassinte daanamaam shirassinte maanikyam
manassinte kaattil kalanjuvenno
innu nee ekayaay karanjuvenno
(Thiriyeriyunnoru.....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൃഷ്ണ ബൊലൊ
ആലാപനം : മധു ബാലകൃഷ്ണന്‍, അബിത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണില്‍ക്കണ്ണില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഉറങ്ങാതെ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പാല്‍ക്കടലില്‍ പള്ളികൊള്ളും
ആലാപനം : എം ജയചന്ദ്രന്‍, അരുന്ധതി   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍
ഉറങ്ങാതെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണില്‍ക്കണ്ണില്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍