

Pookkumbil ...
Movie | Cheri (2003) |
Movie Director | KS Sivachandran |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | Panthalam Balan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 പൂക്കുമ്പിള്‍ കുത്തും കവിളിലെ രാത്തിങ്കൾ മൊട്ടിൽ ചെറിയൊരു മറുകഴക് കുഞ്ഞോളം തുള്ളും കുറുനിര കൂത്താടും നെറ്റിത്തടമൊരു തളിരഴക് മാരിക്കിളി മുത്തേ മനസ്സിലെ മാടത്തത്തേ ആരിക്കിളി കൂട്ടി കനവിലെ ഊഞ്ഞാൽപ്പടിയിൽ മാറ്റേറും മഞ്ഞിൻ മരതകമൊട്ടോ (പൂക്കുമ്പിൾ..) എള്ളെണ്ണയോലും നിൻ പൂവൽമെയ്യിൽ ഏലസ്സിൻ നൂലുണ്ടോ കണ്ണാരം പൊത്തും കണ്ണാടിക്കണ്ണിൽ കാണാക്കസവുണ്ടോ പീലിപ്പൂംകൂന്തൽ മാടിത്തലോടാൻ (2) മേഘത്തിൻ മഞ്ഞുണ്ടോ നിൻ മിഴിയൊരു പുഴയുടെ ചിമിഴിലെ വെൺ നുരയുടെ ചിറകിനു ചിറകൊളി വസന്തമായ് പതംഗമായ് പറന്നുവോ (പൂക്കുമ്പിള്‍ ..) കസ്തൂരി മഞ്ഞൾ ചാർത്തും നിൻ മെയ്യിൽ കായാമ്പൂ തേനുണ്ടോ പുന്നാരപൊന്നിൻ പട്ടാടത്തുമ്പിൽ പൂക്കാലച്ചേലുണ്ടോ ആകാശക്കാവിൻ ആരാമത്തോപ്പിൽ (2) ആലോലത്തേനുണ്ടോ നിൻ വിരലൊരു പരിഭവമലരിനു കൺ കുളിരിടുമനുപമ രസലയ സുഗന്ധമായ് സുമന്ത്രമായ് അലിഞ്ഞുവോ (പൂക്കുമ്പിള്‍ ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 pookkumpil kuthum kavilile raathinkal mottil cheriyoru marukazhaku kunjolam thullum kurunira koothaadum nettithadamoru thalirazhaku maarikkili muthe manassile maadathathe aarikkili kootti kanavile oonjaalppadiyil maatterum manjin marathakamotto (pookumpil..) Ellennayolum nin poovalmeyyil elassin noolundo kannaram pothum kannadikkannil kaanaakkasavundo peelippoom koonthal maadithalodaan meghathin manjundo nin mizhiyoru puzhayude chimizhile vennurayude chirakinu chirakoli vasanthamaay pathamgamaay parannuvo (pookumpil..) Kasthoori manjal chaarthum nin meyyil kaayaampoo thenundo punnaraopponnin pattaadathumpil pookkaalachelundo aakaashakkaavin aaraamathoppil aalolathenundo nin viraloru paribhavamalarinu kan kuliridumanupama rasalaya sugandhamaay sumanthramaay alinjuvo (pookumpil..) |
Other Songs in this movie
- Koodariya Pakshikale
- Singer : Biju Narayanan | Lyrics : Gireesh Puthenchery | Music : Raveendran
- Chendayedukkuka
- Singer : Biju Narayanan, Preetha Kannan | Lyrics : Gireesh Puthenchery | Music : Raveendran
- Manasse Manasse
- Singer : Preetha Kannan | Lyrics : Gireesh Puthenchery | Music : Raveendran